Latest News

വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവം: പന്തലിനുളള ഓലമെടയൽ തുടങ്ങി

മടിക്കൈ: ഒരായുഷ്ക്കാലത്ത് അപൂർവ്വമായി ലഭിക്കാറുളള നിയോഗത്തെ കൈ - മെയ് മറന്ന് വരവേൽക്കാനുളള ഒരുക്കത്തിലാണ് മടിക്കൈ - ഏച്ചിക്കാനം ഗ്രാമവാസികൾ. വയനാട്ട് കുലവൻ തെയ്യം കെട്ടിന് പന്തിലിനുളള ഓലമെടയൽ ശ്രദ്ധയമായി .

 സ്ത്രീകളും പുരുഷ മാരും അടക്കം നൂറിലധികം ജനങ്ങളും പങ്കെടുത്തു . മടിക്കൈ പെരിയാങ്കോട്ട് ഭഗവതി ദേവസ്ഥാനത്തിന്‍റെ പരിധിയിൽ അധീനതയിലുളളതുമായ കൊരവിൽ വയനാട്ട് കുലവൻ ദേവസ്ഥാനത്ത് നീണ്ട ഇരുപത് സംവത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വയനാട്ട് കുലവനും പരിവാര ദേവഗണങ്ങൾക്കുമായി അരങ്ങൊരുങ്ങുന്നത്.

മാർച്ച് 7 മുതൽ 9 വരെയുളള സുദിനങ്ങളിലാണ് ദേവസ്ഥാനത്ത് വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവം നടക്കുന്നത്. 

ഓലമെടയലിന് ആഘോഷ കമ്മിറ്റി ചെയർമാൻ മടിക്കൈ കമ്മാരൻ , വർക്കിംഗ് ചെയർമാരായ സി.രാജൻ പെരിയ, മടത്തിനാട്ട് രാജൻ , അനിൽ നീരളി, ജനറൽ കണ്‍വീനര്‍മാരായ എ.സി.വിജയൻ നായർ, ഇ. കൃഷ്ണൻ, ബി.നാരായണൻ, സുകുമാരൻ കാണോത്ത്, ട്രഷറർ എ.സി ധനഞ്ജയൻ നമ്പ്യാർ, താനം പുരക്കാരൻ കുഞ്ഞിരാമൻ പിത്തൂർ, ശ്രീധരൻ കാരക്കോട്ട്, കെ.ഭാസ്കരൻ, മൊട്ടമ്മൽ രാമകൃഷ്ണൻ, വാർഡ് അംഗം ബിജി ബാബു, മാതൃസമിതി ഭാരവാഹികളായ ആശാലത, പ്രേമ തുടങ്ങിയവർ നേതൃത്വം നൽകി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.