Latest News

അന്നസീഹ 2016: ഇസ്ലാമിക് എക്‌സിബിഷന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

ബേക്കല്‍: ബേക്കല്‍ ഹദ്ദാദ് മുസ്ലിം ജമാഅത്തിന്റെ 55ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'അന്നസീഹ 2016' പരിപാടികള്‍ക്ക് തുടക്കമായി.

ഡിസംബര്‍ 17 മുതല്‍ ഡിസംബര്‍ 31 വരെയാണ് പരിപാടികള്‍ നടക്കുക. ഇസ്ലാമിക് എക്‌സിബിഷന്റെ ഉദ്ഘാടനം തിങ്കളാഴ്ച സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്‌ല്യാര്‍ അധ്യക്ഷത വഹിക്കും. എം.എല്‍.എ കെ.കുഞ്ഞിരാമന്‍ മുഖ്യാതിഥിയായിരിക്കും.

19ന് രാത്രി സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ അവതരിപ്പിക്കുന്ന സൂഫി ഗസല്‍ ആന്റ് ഖവാലി അരങ്ങേറും. കൂട്ടപ്രാര്‍ത്ഥനക്ക് സയ്യിദ് സുഹൈര്‍ അസഖാഫ് തങ്ങള്‍ മടക്കര നേതൃത്വം നല്‍കും. 20 മുതല്‍ 22വരെ ബേക്കല്‍, കോട്ടിക്കുളം, പള്ളിക്കര റെയ്ഞ്ച് പരിധിയിലെ വിദ്യാര്‍ത്ഥികള്‍ക്കളുള്ള കലാമേള നടക്കും.

23ന് സാസ്‌കാരിക സമ്മേളനത്തിലും 24 മുതല്‍ 30വരെ നടക്കുന്ന മതപ്രഭാഷണ പരമ്പരയിലും വിവിധ മത സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും. 31ന് ഹദ്ദാദ് റാത്തീബും അന്നദാനവും നടക്കും.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.