Latest News

എ പി മുഹമ്മദ് മുസ്ലിയാർ കുമരംപുത്തൂർ അനുസ്മരണ സംഗമവും തഹ് ലീൽ സമർപ്പണവും നടത്തി

കാസര്‍കോട്: അന്തരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷനായ എ പി മുഹമ്മദ് മുസ്ലിയാരെ അനുസ്മരിക്കാന്‍ കാസര്‍കോട് പുതിയ ബസ്റ്റന്റ് അബൂബക്കര്‍ മസ്ജിദില്‍ സമസ്ത പ്രാസ്ഥാനിക ബന്ധുക്കള്‍ ഒരുമിച്ചു കൂടി. എസ് കെ എസ് എസ് എഫ് ജില്ലാ കമ്മീറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍നിരവധി പേര്‍ പങ്കെടുത്തു.

ഒരു പുരുഷായുസ്സ് മുഴുവന്‍ ദീനിന്റെ സംരക്ഷണത്തിനും വിജ്ഞാനപ്രസരണത്തിനും സമുദായത്തിനും വേണ്ടി ജീവിക്കുകയും ജീവിത വിശുദ്ധി കൊണ്ടും വിനയത്തിന്റെ ഔന്നത്യം കൊണ്ടും മറ്റുള്ളവര്ക്ക് മാര്‍ഗ്ഗ ദര്‍ശിയായി കടന്നു പോകുകയും ചെയ്ത മഹാനായ നേതാവായിരുന്നു കുമരംപുത്തൂര്‍ ഉസ്താദ് എന്ന് സംഗമം
അനുസ്മരിച്ചു.

ഇസ്ലാമിക വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യത്തിനുടമയും മുസ്ലിം കൈരളിയുടെ മതപര വിഷയങ്ങളില്‍ ആധികാരിക ശബ്ദവും അവസാന വാക്കുമായിരുന്ന
ഉസ്താദിന്റെ ദീപ്ത സ്മരണയില്‍ തങ്ങളുടെ നേര്‍ അനുഭവ സാക്ഷ്യങ്ങള്‍ പങ്കുവെക്കപ്പെട്ടു.

എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന അദ്ധ്യക്ഷനായ പരിപാടിയില്‍ സമസ്ത കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് എം.എസ് തങ്ങള്‍ മദനി മാസ്തിക്കുണ്ട് തഹ് ലീല്‍ സദസ്സിന് നേത്യത്വം നല്‍കി. തൊട്ടി മാഹിന്‍ ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തി, എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.