Latest News

യുവതി കാറിടിച്ചു മരിച്ചതില്‍ ദുരൂഹത; ഭര്‍ത്താവിനെതിരെ അന്വേഷണം വേണമെന്ന് മാതാവ്

കണ്ണൂര്‍: തളിപ്പറമ്പില്‍ സിനിമ കാണാന്‍ ചെന്നശേഷം ഭര്‍ത്താവിനൊപ്പം മടങ്ങുകയായിരുന്ന യുവതി റോഡിലിറങ്ങി നില്‍ക്കവേ കാറിടിച്ചു മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് യുവതിയുടെ അമ്മയുടെ പരാതി
.
മകളുടെ ഭര്‍ത്താവ് ഇരിണാവ് ഇല്ലിപ്പുറത്തെ തോട്ടത്തില്‍ ഹൗസ് ശ്രീരാഗിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. വാരം ശാസതാംകോട്ട അമ്പലത്തിന് സമീപത്തെ പരേതനായ ബാബുരാജിന്റെ ഭാര്യ ടി. അനിത പരാതി നല്‍കിയത്. പരാതി വളപട്ടണം സി ഐ ക്കു കൈമാറി.

കഴിഞ്ഞ മാസം ആറിന് പുലര്‍ച്ചെ 1.30 ന് കീച്ചേരി കുന്നിനു സമീപത്തെ വളവിലുണ്ടായ അപകടത്തിലാണ് അനിതയുടെ ഏക മകള്‍ ടി. അശ്വതി മരിച്ചത്. മുമ്പേ പോയ വാഹനത്തില്‍നിന്നും തെറിച്ചുവീണ ഉള്ളി പെറുക്കുമ്പോള്‍ കണ്ണൂര്‍ ഭാഗത്തു നിന്ന് തളിപ്പറമ്പ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ തെറ്റായ ദിശയില്‍ വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് ശ്രീരാഗ് പറയുന്നത്.

എന്നാല്‍, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും തളിപ്പറമ്പില്‍നിന്നു സിനിമ കഴിഞ്ഞ് ഭര്‍ത്താവിന്റെ ഇരിണാവിലേക്കുള്ള വീട്ടിലേക്ക് പോവുന്നതിനു ബക്കളത്തുനിന്ന് ഒഴക്രോം അഞ്ചാംപീടികവഴി എളുപ്പത്തില്‍ വഴിയുണ്ടെന്നിരിക്കെ കീച്ചേരി വഴി പോകേണ്ട അവശ്യമില്ലെന്നും പരാതിയില്‍ പറയുന്നു.

അശ്വതിയുടെയും ശ്രീരാഗിന്റെയും പ്രണയവിവാഹമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 28 നായിരുന്നു വിവാഹം. പട്ടാളത്തില്‍ ജോലിയുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് മകളെ വിവാഹം കഴിച്ചതെന്നും വിവാഹസമയത്ത് മുക്കുപണ്ടത്തിന്റെ താലിയാണ് ചാര്‍ത്തിയതെന്നും അനിതയുടെ പരാതിയില്‍ പറയുന്നു.

വിവാഹം കഴിഞ്ഞു കുറെ നാളുകള്‍ക്കുശേഷം മകള്‍ പറഞ്ഞാണ് ഇക്കാര്യം അറിയുന്നതെന്നും വിവാഹസമയത്ത് മകള്‍ക്കു ഞാനും ബന്ധുക്കളും നല്‍കിയ സ്വര്‍ണം വിറ്റാണ് പിന്നീട് സ്വര്‍ണത്തിന്റെ താലിമാല വാങ്ങിയതെന്നും പരാതിയില്‍ പറയുന്നുണ്ട്.

മകളുടെ മരണത്തിനു ശേഷം വീട്ടിലെത്തിയ ശ്രീരാഗ് മകളുടെ ആധാര്‍ കാര്‍ഡ്, മാര്‍ക്ക് ലിസ്റ്റ്, ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡ് എന്നിവയുടെ കോപ്പി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തീരുന്നു. തന്റെ പേരിലുള്ള ഇരുപത് സെന്റ് സ്ഥലത്തില്‍നിന്നും 25 സെന്റ് സ്ഥലവും വീടും വില്പന നടത്തി തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ശല്യപ്പെടുത്തിയതായും അശ്വതി പറഞ്ഞിരുന്നുവെന്നും അമ്മയുടെ പരാതിയില്‍ പറയുന്നു.

ശ്രീരാഗിനെ പൂര്‍ണമായും സഹായിക്കുന്ന നിലപാടാണ് വളപട്ടണം പോലീസ് സ്വീകരിച്ചതെന്നും പരാതിയില്‍ ആരോപിക്കുന്നു. ഇയാളെയോ അപകടം നടത്തിയ കാര്‍ ഡ്രൈവറെയോ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. മകളുടെ ഭര്‍ത്താവിന്റെയും അപകടത്തിനിടയാക്കിയ കാര്‍ ഡ്രൈവറുടെയും മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ സൈബര്‍ സെല്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.