കണ്ണൂര്‍: കണ്ണൂരിലെ ഡോക്ടറുടെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ യുവതി അറസ്റ്റില്‍. അലവില്‍ ഒറ്റത്തെങ്ങിലെ ശോഭാവിഹാറില്‍ ഡോ. പി. നാരായണന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ സംഭവത്തിലാണ് വീട്ടുജോലിക്കാരിയായ ചപ്പാരപ്പടവ് മഠംത്തട്ടിലെ ടി.എ. അസ്മ (41) യെ ടൗണ്‍ സിഐ കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെയാണ് കവര്‍ച്ച നടന്നത്.
എട്ടരപവന്‍ സ്വര്‍ണാഭരണങ്ങളും 10,100 രൂപയുമാണ് കവര്‍ന്നത്. ഡോക്ടര്‍ വീട് പൂട്ടി കുടുംബസമേതം ക്ഷേത്ര ദര്‍ശനത്തിന് പോയപ്പോഴായിരുന്നു കവര്‍ച്ച. ആറ് വര്‍ഷമായി ഡോക്ടറുടെ വീട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു അസ്മ. സംഭവദിവസം ജോലിക്ക് വരേണ്ടായെന്ന് തലേദിവസം അസ്മയോട് ഡോക്ടര്‍ പറഞ്ഞിരുന്നു. തങ്ങള്‍ പകല്‍ സമയം വീട്ടിലുണ്ടാകില്ല അതിനാല്‍ ജോലിക്ക് വരേണ്ടതില്ലെന്നാണ് പറഞ്ഞത്.
ഡോക്ടറുടെ വീട്ടിലെ മുറികളെ കുറിച്ചൊക്കെ അസ്മയ്ക്ക് നല്ല ധാരണയുണ്ടായിരുന്നു. തലേദിവസം വീടിന്റെ മുന്‍വശത്തെ വാതിലിന്റെ ഒരു താക്കോല്‍ അസ്മ കൈവശപ്പെടുത്തി. വീട്ടുകാര്‍ ക്ഷേത്രത്തിലേക്ക് പോയ ഉടന്‍ വീട്ടിലെത്തിയ അസ്മ ഈ താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്നാണ് അകത്ത് കയറിയത്. തുടര്‍ന്ന് കിടപ്പ് മുറി തുറന്ന് അതിനകത്തെ അലമാരയില്‍ സൂക്ഷിച്ച പണവും സ്വര്‍ണ്ണവും കവര്‍ച്ച ചെയ്യുകയായിരുന്നു.
സംഭവത്തിന് തൊട്ടടുത്ത ദിവസം പതിവുപോലെ ജോലിക്കെത്തുകയും ഒരു സംശയം നല്കാത്ത രീതിയില്‍ പെരുമാറുകയും ചെയ്തു. പോലീസ് അന്വേഷണത്തില്‍ വീടുമായി ബന്ധമുള്ളവരാകാം കവര്‍ച്ചയ്ക്ക് പിന്നിലെന്ന സംശയത്തെ തുടര്‍ന്ന് യുവതിയെ ചോദ്യം ചെയ്‌തെങ്കിലും കുറ്റം നിഷേധിക്കുകയായിരുന്നു.

മോഷണം നടന്ന ദിവസം താന്‍ തളിപ്പറമ്പിലെ ഒരു വീട്ടില്‍ രാവിലെമുതല്‍ വൈകുന്നേരംവരെ ജോലിചെയ്യുകയായിരുന്നുവെന്നാണ് ഇവര്‍ പോലീസിന് നല്കിയ മൊഴി. പോലീസ് ഈ വീട്ടില്‍ അന്വേഷിച്ചപ്പോള്‍ യുവതി അവിടെ എത്തിയില്ലെന്ന് അറിയാന്‍ കഴിഞ്ഞു.
തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ യുവതി കവര്‍ച്ച നടന്ന ദിവസം ചാലാട് ഉള്ളതായി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കരിമണിമാലയും വളകളും കമ്മലുമാണ് മോഷണം പോയത്. മോഷ്്ടിച്ച സ്വര്‍ണാഭരണങ്ങളില്‍ ചിലത് തളിപ്പറമ്പിലെ ഒരു ജ്വല്ലറിയില്‍ നല്കി വേറെ മാറ്റി വാങ്ങിയിരുന്നു. ഇവ പോലീസ് കണ്ടെടുത്തു. പോലീസുകാരായ സന്തോഷ്, അനീഷ്, ദിനേശ്, സീമ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment