ബേക്കല്‍: ഓട്ടോത്തൊഴിലാളി യൂണിയനില്‍ നൂറോളം ഓട്ടോത്തൊഴിലാളികള്‍ രാജിവെച്ച് വന്ന് നാഷണല്‍ ലേബര്‍ യൂണിയന്‍ രൂപീകരിച്ചു. എസ്.ടി.യുവിന്‍റെ ജില്ലാ കമ്മിറ്റിക്കാര്‍ വരിസംഖ്യ വാങ്ങാന്‍ വരുന്നതല്ലാതെ തൊഴിലാളികളുടെ ഒരു പ്രശ്നത്തിനും ഇടപെടാനോ പരിഹരിക്കാനോ തയ്യാറാകാതെ തീര്‍ത്തും ബേക്കലിലെ ഓട്ടോത്തൊഴിലാളികളെ ഒറ്റപ്പെടുത്തുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് രാജിവെച്ചവര്‍ പറഞ്ഞു.
ഇതില്‍ പ്രതിഷേധിച്ചാണ് നൂറോളം തൊഴിലാളികള്‍ ചേര്‍ന്ന് എന്‍.എല്‍.യു രൂപീകരിച്ചത്. ഹദ്ദാദ് നഗറില്‍ നടന്ന കണ്‍വന്‍ഷന്‍ എന്‍.എല്‍.യു സംസ്ഥാന സെക്രട്ടറി സുബൈര്‍ പടുപ്പ് ഉദ്ഘാടനം ചെയ്തു. എം.എ.മജീദ്, കപ്പണ മുഹമ്മദ്കുഞ്ഞി, എം.എ.ഹംസ, ഇബ്രാഹിം പള്ളിപ്പുഴ, പി.കെ.അബ്ദുള്‍റഹിമാന്‍ മാസ്റ്റര്‍, ടി.എം.ലത്തീഫ്, സത്താര്‍ കുന്നില്‍, ഹനീഫ ഹദ്ദാദ് നഗര്‍, ഫൈസല്‍ കുന്നില്‍, കരീം പള്ളത്തില്‍, മൗവ്വല്‍ കുഞ്ഞബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു.

എസ്.ടി.യു പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയില്‍ രാജിവെച്ച് വന്ന നവാസിന്‍റെ നേതൃത്വത്തിലുള്ള മുസ്തഫ, രാജന്‍, അഷ്റഫ്, ഷെരീഫ്, ബി.എം.ഷാഫി തുടങ്ങിയ നൂറോളം പേര്‍ക്ക് നാഷണല്‍ ലേബര്‍ യൂണിയന്‍റെ മെമ്പര്‍ഷിപ്പ് നല്‍കി അസീസ് കടപ്പുറം സ്വീകരിച്ചു. തുടര്‍ന്ന് ബേക്കല്‍ ജംഗ്ഷനിലേക്ക് പ്രകടനവും നടത്തി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment