Latest News

ചക്ക വിളംബര യാത്ര ജില്ലയിൽ എത്തി

കാഞ്ഞങ്ങാട്:ചക്കയുടെ അനന്ത സാദ്ധ്യതകളും പ്ലാവിന്‍റെ പ്രാധാന്യവും ജനങ്ങളിൽ എത്തിക്കുന്നതിനു വേണ്ടി തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച കേരള ചക്ക വിളംബര യാത്ര ജില്ലയിൽ എത്തി.

ചക്ക പഴം മാത്രമല്ല പച്ചക്കറിയും ഔഷധവും പ്രധാന ഭക്ഷണവുമാണെന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനു വേണ്ടി തിരുവനന്തപുരത്ത് നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയത ജാഥയാണ്. വിവിധ ജില്ലയിലെ പ്രയാണങ്ങൾക്ക് ശേഷം ജില്ലയിൽ എത്തിച്ചേർന്നത്.

ഹൊസ്ദുർഗ് ഗവൺമെന്‍റ് ഹയർ സെക്കന്‍ററിയിൽ നടന്ന ചക്ക വണ്ടി പ്രയാണം സമ്മേളനം സി.ഇ.ഒ പ്രകാശൻ ഉദ്ഘാടനം ചെയ്തു. ചക്ക മാഹാത്മ്യം ജാഥ ക്യാപ്റ്റൻ മൃതു വർണ്ണൻ വിശദീകരിച്ചു. എസ്. മോഹൻ അദ്ധ്യക്ഷത വഹിച്ചു. രാമകൃഷ്ണൻ മോനാച്ച സ്വാഗതവും രാധാകലഷ്ണൻ പാലക്കാട് നന്ദിയും പറഞ്ഞു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.