Latest News

ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്ത്ഥികള്‍ പഴയകാല ഓര്‍മ്മകളുമായി ഒത്തുചേര്‍ന്നു

ചട്ടഞ്ചാല്‍: ക്ലാസ് മുറികളിലെ അനുസരണയുള്ള കുട്ടികളായി അധ്യാപകര്‍ ക്ലാസില്‍ വരുമ്പോള്‍ അഭിവാദ്യം പറഞ്ഞ് അവര്‍ വരവേറ്റു. അധ്യാപകന്‍ ഓരോരുത്തരുടെയും പേര് വിളിച്ച് ഹാജര്‍ ഉറപ്പാക്കി. പുസ്തകത്തിന് പകരമായി പുതിയ കാലത്തെ സാഹചര്യത്തെയും സാമൂഹിക പ്രതിബദ്ധതയെയും പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ചും ജീവകാരുണ്യ ജനസേവന പ്രവര്ത്തതനങ്ങളെക്കുറിച്ചും ക്ലാസെടുത്തപ്പോള്‍ അക്ഷമരായി അവര്‍ കേട്ടുനിന്നു.[www.malabarflash.com]

സമൂഹത്തിലെ ഉന്നതരായ വ്യക്തിത്വങ്ങള്‍ മുതല്‍ സാധാരണക്കാരന്‍ വരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ പഠിപ്പിച്ച് ഉന്നതരാക്കിയ അതേ വിദ്യാലയത്തിലെ ക്ലാസ്സ് മുറികളില്‍ അവര്‍ ഒത്തുകൂടി. 

16 വര്‍ഷങ്ങള്‍ മുതല്‍ 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പഠിച്ചിറങ്ങിയവര്‍ പഴയകാല ഓര്‍മ്മകള്‍ അയവിറക്കിയും പരസ്പരം പരിചയം പുതുക്കിയും കുടുംബാംഗങ്ങളെ പരിചയപ്പെടുത്തിയും മധുരം നുകര്‍ന്നും ഗ്രൂപ്പ് ഫോട്ടോകളെടുത്തും മധുര സ്മരണകള്‍ നിലനിര്ത്തി. ചിലര്‍ പഴയ കാല
അധ്യാപകര്‍ ശാസിച്ചതും അടിച്ചതും ഓര്‍മ്മപ്പെടുത്തിയപ്പോള്‍ ഒരു നൊമ്പരമായി മാറി കെട്ടിപ്പിടിച്ചും ആലിംഗനം ചെയ്തും ആശ്വസിപ്പിച്ചും ഗുരുശിഷ്യബന്ധം ഊട്ടിയുറപ്പിച്ചു.
1976 മുതല്‍ 2000 വരെ ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലെ അപൂര്‍വ്വ കാഴ്ചയാണിത്.
രണ്ട് ദിവസങ്ങളിലായി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിക്ക് തെക്കില്‍ പറമ്പ യൂ.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച വിളംബര ഘോഷയാത്രയോടെ തുടക്കം കുറിച്ചു.
പൂര്‍വ്വ വിദ്യാര്‍ത്ഥിളായ കെ.പി. ജെയിംസ് (അസി. കമ്മീഷണര്‍ റെയിവെ പ്രൊട്ടക്ഷന്‍ ഫോര്‍സ്) ഫഌഗ് ഓഫ് ചെയ്തു. റെഡ്‌ക്രോസ്, സ്റ്റുഡന്റ് പോലീസ്, സ്‌കൗട്ട് & ഗൈഡ്‌സ്, എന്‍.എസ്.എസ്. വളണ്ടിയര്‍മാരുടെ അകമ്പടിയോടെ ബാന്റ്‌മേളം, ശിങ്കാരിമേളം, ദഫ്മുട്ട് എന്നിവയുടെ താളച്ചുവടില്‍ മുത്തുകൂട ചൂടിയ മഹിളകള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ അണിനിരന്ന ഘോഷയാത്ര ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ അവസാനിച്ചു.

തുടര്‍ന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികൂട്ടായ്മ ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ കെ. മൊയ്തീന്‍ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഇഖ്ബാല്‍ പട്ടുവത്തില്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാ നടന്‍ ബിജുകുട്ടന്‍ സംസാരിച്ചു. ഹാരിസ് ബെണ്ടിച്ചാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജയകൃഷ്ണന്‍ നായര്‍ എം. സ്വാഗതവും, ശെരീഫ് ചെര്‍ക്കള നന്ദിയും പറഞ്ഞു.
തുടര്ന്ന് കലോത്സവ പ്രതിഭകളുടെ ഭരതനാട്യം, ഒപ്പന, തിരുവാതിര, ദഫ്മുട്ട്, ഗ്രൂപ്പ് ഡാന്‌സ്, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടന്പാുട്ട്, അറബിക് ഗാനം തുടങ്ങിയ കലാവിരുന്നും ഗാനമേളയും അരങ്ങേറി.

രണ്ടാം ദിനം രാവിലെ 9 മണിമുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ആയിരത്തിലധികം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ബാച്ചുകള്‍ തിരിച്ചുകൊണ്ട് പ്രത്യേകം തയ്യാറാക്കിയ ക്ലാസ് മുറികളില്‍ ഒത്തുകൂടി. കുടുംബസംഗമവും ഓരോ ബാച്ചും പ്രത്യേകം കലാപരിപാടികളും അവതരിപ്പിച്ചു.

വൈകുന്നേരം നടന്ന ഔപചാരികമായ ഉദ്ഘാടനം കേരള റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. മുഹമ്മദ് ഇഖ്ബാല്‍ പട്ടുവത്തില്‍ അധ്യക്ഷത വഹിച്ചു. പ്രഥമ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. രാധാകൃഷ്ണന്‍ മാസ്റ്ററെ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. ആദരിച്ചു.

പ്രഥമ വിദ്യാര്ത്ഥി കെ.എം. അബ്ദുല്ലകുഞ്ഞിയെ എന്‍.എ. ഹാരിസ് എം.എല്‍.എ. (ബാംഗ്ലൂര്‍) അനുമോദിച്ചു. പ്രശസ്ത സിനിമ താരം അബുസലീം മുഖ്യാതിഥിയായിരുന്നു. മണ്‍മറഞ്ഞുപോയ സ്ഥാപക മാനേജര്‍ ടി.കെ. അബ്ദുല്‍ ഖാദര്‍ ഹാജി, മാനേജിംഗ് കമ്മിറ്റി അംഗം ടി.കെ. മാഹിന്‍ ഹാജി, അധ്യാപകരായ ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍, മാധവ കായര്ത്തായ എന്നിവരെ അനുസ്മരിച്ചു.

പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഉണ്ണികൃഷ്ണന്‍ അണിഞ്ഞയുടെ കവിതാ സമാഹാരം 'സഹപാഠി' മന്ത്രി ഇ. ചന്ദ്രശേഖരന്‍, രാധാകൃഷ്ണന്‍ മാസ്റ്റര്ക്ക് നല്കി പ്രകാശനം ചെയ്തു.

മുഹമ്മദ്കുഞ്ഞി ചായിന്റടി, കല്ലട്ര അബ്ദുല്‍ ഖാദര്‍, മൊയ്തീന്കുട്ടി ഹാജി, ശ്രീധരന്‍ മുണ്ടോള്‍, എം. മോഹനന്‍ നായര്‍, പി.കെ. ഗീത, നാരായണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ഹാരിസ് ബെണ്ടിച്ചാല്‍ സ്വാഗതവും, അബ്ദുല്‍ നസീര്‍. ടി.കെ. നന്ദിയും പറഞ്ഞു. 

തുടര്‍ന്ന് ആയിരങ്ങള്‍ക്ക് ദൃശ്യവിരുന്നേകി കോട്ടയം നസീര്‍ മെഗാഷോയോടെയാണ് പരിപാടി സമാപിച്ചത്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.