Latest News

ക്രൂരമായ റിഗിങ്ങിന്റെ ഭീതിപ്പെടുത്തുന്ന ഓർമ്മകൾ വിട്ടൊഴിയാതെ ആഷിഷ്

കാഞ്ഞങ്ങാട്: ക്രൂരമായ പീഡനത്തിന്റെ ഭീതിപ്പെടുത്തുന്ന ഓർമ്മകൾ വിട്ടൊഴിയാതെയാണ് ആഷിഷ് ഇപ്പോഴും കഴിയുന്നത്. സീനിയർ വിദ്യാർഥികളുടെ ക്രൂരമായ റിഗിങ്ങിന്റെ ദുരന്തം ഏറ്റുവാങ്ങിയ ഈയ്യക്കാട്ടെ ആഷിഷ് ഇപ്പോഴും പൂർണ്ണ ആരോഗ്യത്തിലെത്തിയിട്ടില്ല.[www.malabarflash.com]

ഏറെ ആഗ്രഹിച്ച കോഴ്സ് പഠിക്കാനായി എറണാകുളം കുസാറ്റ് കുഞ്ഞാലി മരക്കാർ എഞ്ചിനീയറിംഗ് കോളേജിലെത്തിയ ആഷിഷിന് ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. സീനിയർ വിദ്യാർഥികളുടെ ദിവസങ്ങളോളം നീണ്ട പീഡനം ആഷിഷിനെ ശാരീരികവും മാനസീകവുമായി തളർത്തി. പീഡനത്തിന്റെ നടുക്കുന്ന ഓർമ്മകൾ ഇപ്പോഴും ആഷിഷിനെ വീട്ടൊഴിഞ്ഞിട്ടില്ല. 

ആഷിഷ് അക്കാര്യങ്ങൾ വിശദീകരിക്കുമ്പോൾ കേൾക്കുന്നവർക്ക് പോലും അത് വിശ്വസിക്കാൻ പ്രയാസമാകും. അത്രത്തോളമായിരുന്നു പീഡനം. കഴിഞ്ഞ തവണ വീട്ടിലെത്തി കോളേജിലേക്ക് മടങ്ങുന്നതിന്റെ ഒരു ദിവസം മുമ്പ് ആഷിഷ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വീണ്ടും കോളേജിൽ പോയാൽ അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങൾ ഓർത്തായിരുന്നു അത്. 

രണ്ടാഴ്ചയോളം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആഷിഷ് കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. റാഗിങ്ങുമായി ബന്ധപ്പെട്ട് എറണാകുളത്ത് നിന്നും പോലീസ്‌ ഉദ്യോഗസ്ഥരെത്തി ആഷിഷിൽ നിന്നും മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ മൂന്ന് സീനിയർ വിദ്യാർഥികളെ കോളേജിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. 

മദ്യവും മയക്കുമരുന്നും ഉൾപ്പടെയുള്ള ലഹരി ഉൽപ്പന്നങ്ങൾ കോളേജിൽ മുതിർന്ന കുട്ടികൾ യഥേഷ്ടം ഉപയോഗിക്കുന്നുണ്ടെന്ന് ആഷിഷിന്റെ അച്ചൻ തമ്പാൻ പറയുന്നു. അവിടെയുള്ള കുട്ടികൾ തന്നെയാണ് ഇക്കാര്യം പറയുന്നതെന്നും കോളേജ് അധികൃതർ ഇക്കാര്യത്തിൽ അലംഭാവം കാട്ടുന്നതായും തമ്പാൻ പറഞ്ഞു. 

ജനുവരി 2 ന് ആഷിഷ് വീണ്ടും കോളേജിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. ആഷിഷാന് ആത്മവിശ്വാസം പകർന്ന് രക്ഷിതാക്കളും സുഹൃത്തുകളും ഒപ്പമുണ്ട്. ജനുവരി മൂന്നിന് വീണ്ടും ക്യാമ്പസിലേക്ക് മടങ്ങണമെന്നാണ് ആശിഷ് ആഗ്രഹിക്കുന്നത്.


Keywords: kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.