Latest News

വിശ്വാസ്യതയുടെ ഒന്നര പതിററാണ്ടു പിന്നിട്ട് സിററി ബാഗ്‌

പതിനാറു വര്‍ഷം മുമ്പ് കാസര്‍കോട് തയലങ്ങാടി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കെ.എം അബ്ദുല്‍കരീം ഹാജി തുടങ്ങിയ ചെറിയ സ്ഥാപനം ഇന്ന് കാസര്‍കോട് കണ്ണൂര്‍ ജില്ലകളില്‍ മാത്രമല്ല, ഗള്‍ഫ് നാടുകളിലേക്ക് കൂടി പടര്‍ന്നു പന്തലിച്ച പ്രസ്ഥാനമായി മാറിയിരിക്കുന്നു. [www.malabarflash.com]

ഇത് സിററി ബാഗെന്ന സ്ഥാപനത്തിന്റെ മാത്രമല്ല. അതിനു സാരഥ്യം വഹിക്കുന്ന അന്‍വര്‍ സാദാത്തെന്ന ഉത്സാഹിയായ ചെറുപ്പക്കാരന്റെ വിജയ കഥ കൂടിയാണ്.

തുടക്കത്തില്‍ നോണ്‍ ബ്രാന്റഡ് ഐററംസായിരുന്ന ഇവിടെ ഉണ്ടായിരുന്നത്. മുംബൈയിലെ സ്വന്തമായുളള വെല്‍വിഷന്‍ എന്ന നിര്‍മ്മാണ ശാലയില്‍ നിന്നും ബാഗുകളെത്തിച്ചായിരുന്നു വില്‍പ്പന. മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ബ്രാന്റഡ് ഐററംസുകളുടെ വില്‍പ്പന തുടങ്ങിയത്. ഇപ്പോള്‍ 95 ശതമാനവും ബ്രാന്റഡ് ഉല്‍പ്പന്നങ്ങളാണ്.[www.malabarflash.com]

അമേരിക്കന്‍ ടൂറിസ്റ്റ് ബാഗിനാണ് ആവശ്യക്കാരേറെയന്ന് സാദാത്ത് പറയുന്നു.
വെല്‍ഡ് ക്രാഫ്‌ററ് തുടങ്ങി 15 ല്‍ പരം മികച്ച ബ്രാന്റഡുകള്‍, അതും ഒരു വര്‍ഷം തൊട്ട് അഞ്ച് വര്‍ഷം വരെ വാറണ്ടിയുളള ഇനങ്ങളാണ് സിററി ബാഗ്‌സിലുളളത്.

മുമ്പെക്കെ യാത്രകള്‍ക്കുപയോഗിച്ചിരുന്നത് ഫൈബര്‍ സ്യൂട്ട്‌കെയ്‌സുകളായിരുന്നു. ഇപ്പോള്‍ സൗകര്യമുളള ട്രോളി ബാഗുകളായി. കുട്ടികള്‍ക്കടക്കം അനായാസമായി വലിച്ചു കൊണ്ടു പോകാന്‍ സാധിക്കുമെന്നതും കൊണ്ടു തന്നെ ഇപ്പോഴെല്ലാവരും മുന്‍ഗണ നല്‍കുന്നത് ട്രോളി ബാഗുകള്‍ക്കാണ്.[www.malabarflash.com]

ഗുണനിലവാരത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് അന്‍വര്‍ സാദാത്ത് പറഞ്ഞു. ഉപഭോഗക്താക്കള്‍ക്ക് ഏററവും കൂടിയ ഇളവുകള്‍ ഞങ്ങള്‍ നല്‍കുന്നു. ഉപഭോക്താക്കളുടെ സംതൃപ്തിയാണ് ഞങ്ങളെ സംബന്ധിച്ച് പ്രധാനം. ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ വെയക്കുക. 

വില്‍പ്പനയെക്കാള്‍ വില്‍പ്പനാന്തര സേവനത്തിനാണ് ഞങ്ങള്‍ പ്രധാന്യം നല്‍കുന്നത്. നിലവില്‍ 60 ശതമാനം വരെ ഓഫറുകള്‍ ഞങ്ങള്‍ നല്‍കുന്നുണ്ട്. ട്രാവല്‍ ട്രോളി തുടങ്ങിയവയ്ക്ക് മെച്ചപ്പെട്ട ഡിസ്‌കൗണ്ടുകളും നല്‍കുന്നു.[www.malabarflash.com]

കാസര്‍കോട്ടെ മററു സ്ഥാപനങ്ങളില്‍ നിന്നു വ്യത്യസ്തമായി ലാഭം നോക്കാതെ ജനത്തിന് ലാഭത്തിനാണ് സിററി ബാഗ് മുന്‍ഗണന നല്‍കുന്നത്. പല സ്ഥാപനങ്ങളിലും ബ്രാന്റഡ് ഉല്‍പ്പന്നങ്ങളേക്കാള്‍ അല്ലാത്തവയ്ക്കു മുന്‍ തൂക്കം നല്‍കുന്നത് അമിതലാഭത്തില്‍ കണ്ണുനട്ടാണ്. സിററി ബാഗ് ഇക്കാര്യത്തില്‍ ഉപഭോക്താക്കളുടെ സംതൃപ്തിക്കാണ് പരിഗണന നല്‍കുന്നതെന്ന് അന്‍വര്‍ സദാത്ത് പറയുന്നു.

കാസര്‍കോട്ടുകാര്‍ക്ക് പുതിയ ഫാഷനുകളോട് വല്ലാത്ത ഭ്രമമാണ്. അതനുസരിച്ച് വിപണിയിലെ പുതിയ ഇനങ്ങളെല്ലാം ഞങ്ങള്‍ അപ്പപ്പോഴവതരിപ്പിക്കുന്നു. 

ഇടപാടുകാരോട് മാന്യമായി പെരുമാറാനാണ് ഞങ്ങളുടെ ജീവനക്കാരെ ആദ്യം പഠിപ്പിക്കാറ്. അത് കൊണ്ട് തന്നെ അനാവശ്യ അവകാശവാദങ്ങളൊന്നും അവര്‍ നിരത്താറുമില്ല. അത് കൊണ്ട് തന്നെ ബഗ് വാങ്ങാനെത്തുന്ന ഉപഭോക്താക്കള്‍ സംതൃപ്തരാണെന്ന് സാദാത്ത് പറയുന്നു.
[www.malabarflash.com]
സിററി ബാഗ് നിലവില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, മുംബൈ, ഷാര്‍ജ എന്നിവിടങ്ങളിലെല്ലാം പ്രവര്‍ത്തിച്ചു വരുന്നു.

ബാഗിനെ കുറിച്ച് ചിന്തിക്കുന്നേ സിററി ബാഗെന്ന പേര് മനസിലേക്ക് ഓടിയെത്തുന്ന വിധം വിശ്വാസ്യത നേടാന്‍ സാധിച്ചതിനാലാണ് ഞങ്ങളുടെ വിജയമെന്ന് അന്‍വര്‍ സാദാത്ത് നിറഞ്ഞ ആത്മ വിശ്വസത്തോടെ പറയുന്നു.

നാലര പതിററാണ്ടുകാലം ഈ മേഖലയില്‍ പ്രവര്‍ത്തിന്റെ തന്റെ പിതാവ് തന്നെയാണ് അന്‍വര്‍ സാദാത്തിന്റെ ബിസിനസ്സ് വിജയത്തിലെ വഴികാട്ടി. അണങ്കൂരിലെ വെല്‍വിഷനെന്ന ഹോട്ടലും സിററി ബാഗ് ഗ്രൂപ്പിന്റേതായി പ്രവര്‍ത്തിക്കുന്നു.[www.malabarflash.com]

തളങ്കര പടിഞ്ഞാര്‍ സ്വദേശിയാണ് അന്‍വര്‍ സാദാത്ത്. ഐനാസയാണ് ഭാര്യ. മക്കള്‍: ഷസ്‌ന, ഷസ, ഷസി, ഷൗക്കത്ത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.