ഉദുമ: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് മേഖലാ കണ്‍വെന്‍ഷന്‍ 15 ന് രാവിലെ 10 ന് ഉദുമ വ്യാപാരി ഭവന്‍ ഹാളില്‍ നടക്കും. സംസ്ഥാന കമ്മിറ്റി അംഗം എം. രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്യും.
കേബിള്‍ ടിവി മേഖലയില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തികരിച്ചതിന് ശേഷമുള്ള പ്രഥമ കണ്‍വെന്‍ഷനില്‍, ഇന്റര്‍നെറ്റ് സൗകര്യം ചുരുങ്ങിയ ചിലവില്‍ കേബിള്‍ വരിക്കാര്‍ക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന് ഓപ്പറേറ്റര്‍മാരെ സജ്ജരാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കും. കൂടാതെ ഫൈബര്‍ ടു ദ ഹോം, ഓവര്‍ ദ ടോപ് എന്നിവ സംബന്ധിച്ച സാങ്കേതിക ക്ലാസ്സുകളും ഉണ്ടായിരിക്കും.
ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന കണ്‍വെന്‍ഷന്‍ മുന്നോടിയായാണ് മേഖല കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കപ്പെടുന്നത്. കണ്‍വെന്‍ഷനില്‍ കാസര്‍കോട് മേഖലയിലെ 87 പ്രതിനിധികള്‍ പങ്കെടുക്കും. മേഖല പ്രസിഡന്റ് പുരുഷോത്തം എം. നായ്ക്ക് അദ്ധ്യക്ഷത വഹിക്കും സി.ഒ.എ ജില്ലാ സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment