Latest News

ഫൈസല്‍ വധം: മുഖ്യപ്രതികളെ തെളിവെടുപ്പിനെത്തിച്ചു

തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ മൂന്ന് മുഖ്യപ്രതികളെ തെളിവെടുപ്പിനെത്തിച്ചു. കൊല നടന്ന കൊടിഞ്ഞി ഫാറൂഖ് നഗറിലാണ് പ്രതികളെ എത്തിച്ചത്.[www.malabarflash.com] 

കൃത്യം നിര്‍വഹിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തിരൂര്‍ മംഗലം പുല്ലൂണി സ്വദേശികളായ കാരാട്ടുകടവ് കണക്കന്‍ പ്രജീഷ് എന്ന ബാബു (30), നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശിയും മംഗലം പുല്ലൂണിയില്‍ സ്ഥിരതാമസമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (23), വള്ളിക്കുന്ന് ഒലിപ്രം മുണ്ടിയന്‍കാവ് പറമ്പില്‍ പല്ലാട്ട് ശ്രീകേഷ് എന്ന അപ്പു (26) എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. 

മുഖം മറച്ച നിലയിലാണ് പ്രതികളെ പോലീസ് സ്ഥലത്തെത്തിച്ചത്. സംഭവ സ്ഥലത്ത് നിരവധി പേരാണ് എത്തിയത്. ഹോട്ടലിനോട് ചേര്‍ന്നുള്ള റോഡില്‍ വെച്ച് ഫൈസലിനെ വെട്ടിയതും ബൈക്ക് ഓടിച്ചതും പ്രതികള്‍ പോലിസിനോട് വിവരിച്ചു. തുടര്‍ന്ന് ഗൂഢാലോചന നടത്തിയ തിരൂര്‍ തൃക്കണ്ടിയൂരിലെ സേവാ മന്ദിരത്തിലെത്തിച്ചും തെളിവെടുപ്പ് നടത്തി.
കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി തിങ്കളാഴ്ച പ്രതികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. 22ാം തീയതി വരെ ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ച തിരൂര്‍ സബ്ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ ദൃക്‌സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. 

മുഖ്യപ്രതികളില്‍ ഒരാളായ വിപിന്‍, കൊലയാളി സംഘത്തെ നിയോഗിച്ച മഠത്തില്‍ നാരായണന്‍, ഗൂഢാലോചന കേസില്‍പ്പെട്ട വള്ളിക്കുന്നിലെ ജയകുമാര്‍ എന്നിവര്‍ക്കായി പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല. 

ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എട്ടുപേര്‍ ജാമ്യത്തിനായി മേല്‍കോടതിയെ സമീപിച്ചിട്ടുണ്ട്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.