Latest News

അബുദാബിയിലെ പാര്‍പ്പിട കേന്ദ്രത്തില്‍ അഗ്‌നിബാധ; 4 പേര്‍ക്ക് പരുക്ക്

അബുദാബി: ഷെയ്ഖ് റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റി (എയര്‍പോര്‍ട്ട് റോഡ്)ലെ ബഹുനില കെട്ടിടത്തില്‍ അഗ്‌നിബാധ. നാല് പേര്‍ക്ക് പരുക്കേറ്റു. ഇവരിലൊരാളുടെ പരുക്ക് സാരമുള്ളതാണ്. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അഞ്ച് നില പാര്‍പ്പിട കേന്ദ്രത്തിലെ തീ പിടിത്തം.
ഇന്ത്യക്കാരടക്കം ഒട്ടേറെ കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം ഇവരെയെല്ലാം ഉടന്‍ ഒഴിപ്പിച്ച ശേഷം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി അബുദാബി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ലഫ്.കേണല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍ അല്‍ അന്‍സാരി പറഞ്ഞു. 

ഒട്ടേറെ ഫ്‌ലാറ്റുകള്‍ കത്തിനശിച്ചിട്ടുണ്ട്. വന്‍നാശനഷ്ടം കണക്കാക്കുന്നു. അഗ്‌നിബാധയുടെ കാരണം പോലീസ് അന്വേഷിക്കുന്നു.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.