Latest News

കണ്ണൂരിൽ രണ്ടിടങ്ങളിൽ തിങ്കളാഴ്ച ഹർത്താൽ

കണ്ണൂർ: ജമ്മു കാഷ്മീരിൽ വീരമൃത്യു വരിച്ച ജവാനോടുള്ള ആദരസൂചകമായി കണ്ണൂർ ജില്ലയുടെ ചിലഭാഗങ്ങളിൽ തിങ്കളാഴ്ച ഹർത്താൽ ആചരിക്കും. കൂടാളി പഞ്ചായത്തിലും മട്ടന്നൂർ ടൗണിലുമാണ് ഹർത്താൽ ആചരിക്കുന്നത്. 

കൂടാളിയിൽ 3 മണി വരെയും മട്ടന്നൂരിൽ 11 മുതൽ 12 വരെയുമാണ് ഹർത്താൽ. പരീക്ഷകൾ നടക്കുന്നതിനാൽ സ്കൂളുകളെയും വാഹനങ്ങളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിട്ടുണ്ട്.

ജമ്മു കാഷ്മീരിലെ പാമ്പോറിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ കണ്ണൂർ മട്ടന്നൂർ സ്വദേശി സി.രതീഷാണ് വീരമൃത്യു വരിച്ചത്. ശ്രീനഗറിലേക്ക് പോവുകയായിരുന്ന സിആർപിഎഫ് വാഹനങ്ങൾക്ക് നേരെ ബൈക്കിലെത്തിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു. 


Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.