തലശ്ശേരി: സി പി എം നേതാവിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതും തുടര്‍ന്ന് ബി ജെ പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ് നടന്നതുമായി ബന്ധപ്പെട്ട് പള്ളൂര്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ[www.malabarflash.com].
വെളളിയാഴ്ച രാത്രി സി പി എം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കണ്ണിപൊയില്‍ ബാബുവിനെയാണ് ഒരുസംഘമാളുകള്‍ മാരകായുധങ്ങളുമായെത്തി അപായപ്പെടുത്താന്‍ ശ്രമിച്ചത്. രാത്രി പത്ത് മണിയോടെ വീട്ടിനടുത്ത് വെച്ചാണ് സംഭവം.
ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകരായ പന്തക്കല്‍ സ്വദേശി രജീഷ്, പള്ളൂരിലെ ഒ പി രജീഷ്, മഗിനീഷ് എന്നിവരുടെ നേതൃത്വത്തില്‍ ബോംബും ആയുധങ്ങളുമായി എത്തി അപായപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് പോലീസില്‍ നല്‍കിയ പരാതി.
ഇതിന് പിന്നാലെയാണ് ബി ജെ പി പ്രവര്‍ത്തകനായ പള്ളൂരിലെ മഗിനീഷിന്റെ വീടിന് നേരെ ബോംബേറുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീടിന്റെ മുന്നിലാണ് ബോംബ് വീണത്. അതിനാല്‍ വീടിന് നാശനഷ്ടമൊന്നും ഉണ്ടായില്ല. ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ബാബുവിനെ അക്രമിക്കാന്‍ എത്തിയ സംഘത്തില്‍ മഗിനീഷും ഉണ്ടായിരുന്നുവെന്നുമാണ് ആരോപണം. ഇത് സംബന്ധിച്ച് പള്ളൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment