ന്യുഡൽഹി: 150 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ സൗദി അറേബ്യയിലെ വിവിധ ആശുപത്രികളിൽ സൂക്ഷിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. മന്ത്രാലയ വക്‌താവ് വികാസ് സ്വരൂപാണ് ഇതു സംബന്ധിച്ച വാർത്തകൾ നിഷേധിച്ചത്.[www.malabarflash.com]
ഇത്തരം റിപ്പോർട്ടുകൾ തീർത്തും തെറ്റിദ്ധാരണാജനകമാണ്. ആന്ധ്രയിൽനിന്നും തെലുങ്കാനയിൽനിന്നുമായി ഇത്തരം 10 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്–വികാസ് സ്വരൂപ് അറിയിച്ചു.
ഇത്തരം റിപ്പോർട്ടുകൾ തീർത്തും തെറ്റിദ്ധാരണാജനകമാണ്. ആന്ധ്രയിൽനിന്നും തെലുങ്കാനയിൽനിന്നുമായി ഇത്തരം 10 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്–വികാസ് സ്വരൂപ് അറിയിച്ചു.
ലക്ഷക്കണക്കിന് ഇന്ത്യക്കാരുള്ള സൗദിയിൽ മൂന്നുമുതൽ നാലുവരെ സ്വാഭാവിക മരണങ്ങൾ ദിവസവും സംഭവിക്കാറുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
ആന്ധ്ര പ്രദേശിൽനിന്നും തെലുങ്കാനയിൽനിന്നുമായി 150 പേരുടെ മൃതദേഹങ്ങൾ സൗദിയിലെ വിവിധ ആശുപത്രികളിലെ മോർച്ചറികളിൽ സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ.
ആന്ധ്ര പ്രദേശിൽനിന്നും തെലുങ്കാനയിൽനിന്നുമായി 150 പേരുടെ മൃതദേഹങ്ങൾ സൗദിയിലെ വിവിധ ആശുപത്രികളിലെ മോർച്ചറികളിൽ സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment