ഉദുമ: കോഴികളുടെ കഴുത്തില്‍ നിന്നും രക്തം ഊററി കുടിച്ച് കൊലപ്പെടുത്തുന്ന അഞ്ജാത ജീവിയുടെ അക്രമം മാങ്ങാട് ഭാഗത്ത് വ്യാപകമാവുന്നു.
ബുധനാഴ്ച രാത്രി മീത്തല്‍ മാങ്ങാട്ടെ തൊട്ടിയില്‍ മൊയ്തീന്റെ വീട്ടിലെ 12 കോഴികളെയാണ് അഞ്ജാത ജീവി രക്തം ഊററി കുടിച്ച് കൊലപ്പെടുത്തിയത്. പൂര്‍ണ്ണമായും അടച്ചിട്ട മുറിയില്‍ വായു കടക്കാന്‍ ഉണ്ടാക്കിയ വിടവിലൂടെയാണ് അഞ്ജാത ജീവി കൂട്ടിനകത്ത് കയറിയെതെന്നാണ് കരുതുന്നത്.
ഒരു മാസം മുമ്പ് മീത്തല്‍ മാങ്ങാട്ടെ തൊട്ടിയിലെ ഉസ്മാന്റെ വീട്ടിലും സമാനസംഭവമുണ്ടായിരുന്നു. അന്ന് നിരവധി കാട കോഴികളെയാണ് കൊന്നൊടുക്കിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment