Latest News

ബേക്കല്‍ ഫുട്‌ബോള്‍; ജനുവരി 8 നു കിക്കോഫ്

ബേക്കല്‍: ബേക്കല്‍ ബ്രദേര്‍സ് ക്ലബിന്റെ ആഭിമധഖ്യത്തില്‍ പി.കെ ഗ്രൂപ്പ് പരയങ്ങാനം സ്‌പോന്‍സര്‍ ചെയ്യുന്ന SFA അംഗീകൃത അഖിലേന്ത്യാ സൂപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമന്റ് ( ബേക്കല്‍ ഫുട്‌ബോള്‍ 2017 ) ജനുവരി 8 നു ബേക്കല്‍ മിനി സ്‌റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ ബെന്‍സര്‍ ഫ്‌ലഡ്‌ലൈറ്റ് സ്‌റ്റേഡിയത്തില്‍ തുടക്കമാവും.

ആദ്യ മല്‍സരത്തില്‍ അരയാല്‍ ബ്രദേര്‍സ് അതിഞ്ഞാല്‍, എഫ്.സി ഗോവയും ഏറ്റുമുട്ടും.
15 ദിവസങ്ങളിലായി നടക്കുന്ന മത്സരത്തില്‍ മാറ്റുരക്കാനായി മൊഗ്രാല്‍ ബ്രദേര്‍സ്സ്, സബാന്‍ കോട്ടക്കല്‍, സ്‌പോര്‍ട്ടിംഗ് പരയങ്ങാനം, എഫ്.സി കൊണ്ടോട്ടി, ഹിറ്റാച്ചി തൃക്കരിപ്പൂര്‍, അല്‍ മദീന ചെറുപ്പുളസ്സേരി, ഫ്രണ്ട്‌സ് ഇല്യാസ് നഗര്‍, ജവഹര്‍ മാവൂര്‍, വീഗാന്‍സ് മൊഗ്രാല്‍ പുത്തൂര്‍, ഹണ്ടേര്‍സ്സ് കൂത്തുപറമ്പ്, ഷൂട്ടേര്‍സ് പടന്ന, മെഡിഗാര്‍ഡ് അരീക്കോട്, ഫാസ്‌ക് കുണിയ, എ.വൈ.സി ഉച്ചാരക്കടവ് എന്നീ ടീമുകള്‍ ബേക്കലില്‍ എത്തും.
നൈജീരിയ, കെനിയ,മാലി, സനഗല്‍, ഹൈത്തി, അര്‍ജ്ജന്റീന, ബ്രസീല്‍, ബുര്‍ക്കിനപാസു എന്നീ രാജ്യങ്ങളിലെ വിദേശ താരങ്ങളും, ഇന്ത്യയിലെ പ്രമുഖ ഐ.എസ്.എല്‍ താരങ്ങളും വിവിധ ടീമുകള്‍ക്കായി ജഴ്‌സി അണിയും.
ടൂര്‍ണ്ണമെന്റിലെ വിജയികള്‍ക്ക് സിയ ഗ്രൂപ്പ് നല്‍കുന്ന ട്രോഫിയും, റണ്ണേര്‍സപ്പിനു ഓഡിയോ പ്ലസ് നല്‍കുന്ന ട്രോഫിയും സമ്മാനിക്കും.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.