Latest News

രണ്ട് കുട്ടികളുമായി മാതാവ് കിണറ്റില്‍ ചാടി; കുട്ടികള്‍ മരണപ്പെട്ടു

മടിക്കൈ: രണ്ട് കുട്ടികളുമായി യുവതി കിണറ്റില്‍ ചാടി. കുട്ടികള്‍ മരണപ്പെട്ടു. യുവതി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മടിക്കൈ കണിച്ചിറയിലെ പോസ്റ്റുമാന്‍ പി സുധാകരന്റെ ഭാര്യ കെ ഗീത (38)യാണ് മക്കളായ ഹരിനന്ദ(6), ലക്ഷ്മി നന്ദ(രണ്ട്) എന്നിവരുമായി വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടിയത്. [www.malabarflash.com]

കാഞ്ഞങ്ങാട് നിന്നും ഫയര്‍ ഫോഴ്‌സ് എത്തുമ്പോഴേക്കും കുട്ടികള്‍ രണ്ടും മരിച്ചിരുന്നു. ഗീതയെയും കുട്ടികളുടെ മൃതദേഹങ്ങളും ഫയര്‍ഫോഴ്‌സ് പുറത്തെടുത്തു.

വ്യാഴാഴ്ച രാവിലെ 7.30 മണിയോടെയാണ് സംഭവം. ഏച്ചിക്കാനം പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാനായ സുധാകരന്‍ ദേശാഭിമാനി പത്രത്തിന്റെ ഏജന്റുകൂടിയാണ്. സുധാകരന്‍ പത്രവിതരണത്തിന് പോയപ്പോഴാണ് ഗീത കുട്ടികളുമായി കിണറ്റില്‍ ചാടിയത്.

സുധാകരനും കുടുംബവും നല്ല സൗഹൃദത്തിലാണ് കഴിഞ്ഞിരുന്നതെന്ന് അയല്‍വാസികള്‍ പറഞ്ഞു. 

കാഞ്ഞങ്ങാട് നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയായ ഗീത കരിവെള്ളൂര്‍ സ്വദേശിനിയാണ്. സ്‌കൂളിലെ കുട്ടികള്‍ക്ക് പ്രിയപ്പെട്ട അധ്യാപികയായിരുന്നു ഗീത. കുട്ടികളെ പഠിപ്പിക്കുന്നതിലും അവരുടെ പാഠ്യേതര വിഷയങ്ങളിലും ഗീത പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു.
മൂത്തമകള്‍ ഹരിനന്ദ മടിക്കൈ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥിനിയാണ്.
കുട്ടികളുടെ മൃതദേഹം ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പി കരുണാകരന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എ കെ രമേന്ദ്രന്‍, ഹെഡ്ക്വാ ര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം പവിത്രന്‍, ഹൊസ്ദുര്‍ഗ് സി ഐ സി കെ സുനില്‍കുമാര്‍ തുടങ്ങിയവര്‍ ജില്ലാ ആശുപത്രിയിലെത്തി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.