Latest News

കുണിയയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് എ.ആര്‍ ക്യാമ്പിലെ ഗ്രേഡ് എ എസ് ഐ മരിച്ചു

പെരിയ: പെരിയ കുണിയയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് എ.ആര്‍ ക്യാമ്പിലെ ഗ്രേഡ് എ എസ് ഐ മരിച്ചു. കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ ഗ്രേഡ് എ എസ് ഐ പത്മനാഭനാണ് (40) മരിച്ചത്.[www.malabarflash.com]

നീലേശ്വരം കരിന്തളം അണ്ടോള്‍ സ്വദേശിശിയാണ്.വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. 

പത്മനാഭന്‍ സഞ്ചരിക്കുകയായിരുന്ന കാറില്‍ ടാങ്കര്‍ ലോറിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പത്മനാഭനെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: രേഷ്മ (ഹെഡ് നേഴ്‌സ്, കാസര്‍കോട്). മക്കള്‍: പവന്‍ (ചിന്മയ സ്‌കൂള്‍ വിദ്യാര്‍ത്ഥി), കല്യാണി (ഉളിയത്തടുക്ക ജയ്മാതാ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി)


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.