Latest News

ബ്ലാസ്റ്റേഴ്‌സിന്റെ ബസ് മോട്ടോർ വാഹനവകുപ്പ് പൊക്കി; ചട്ടങ്ങൾ പാലിക്കാത്തതിനു 1.46 ലക്ഷം ലക്ഷം പിഴ

കൊച്ചി: ഫൈനലിൽ കടന്നതിന്റെ ആഹ്ലാദം അതിരുവിട്ടപ്പോൾ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ബസ് മോട്ടോർ വെഹിക്കിൾ വിഭാഗം പൊക്കി. പരസ്യനികുതി ഇനത്തിൽ ഒരുരൂപ പോലും നൽകാതെ മഞ്ഞയിൽ കളിച്ചാടി ബസിനെ അലങ്കരിച്ചതിനു പിഴയും ഈടാക്കി. 
ചട്ടങ്ങൾ ലംഘിച്ചതിനു 1.46 ലക്ഷം രൂപ പിഴയടക്കാനാണ് വെഹിക്കിൾ വിഭാഗം ഉത്തരവിട്ടിരിക്കുന്നത്. തൃപ്പൂണിത്തുറ സ്വദേശിയുടേതാണ് വോൾവോ ബസ്. ഫൈനലിന് പന്തുരുളാൻ രണ്ടു ദിവസങ്ങൾ മാത്രം ശേഷിക്കെ ടൗണിൽ ചുറ്റുകയായിരുന്നു ബസ്.

കളിക്കാരുടെ യാത്രയ്ക്കായി ഉപയോഗിക്കുന്ന ഔദ്യോഗിക ബസ് ആണ് ഇത്. പരസ്യ ഇനത്തിൽ ഒരു രൂപ പോലും നൽകാതെ ഈ ആഡംബര ബസ് മുഴുവൻ ടീമിന്റെ ഔദ്യോഗിക നിറവും പരസ്യവും നൽകിയായിരുന്നു ബസ് കറങ്ങിയിരുന്നത്. ബസ്സിനു ചുറ്റും കളിക്കാരുടെ ചിത്രവും ടീമിന്റെയും അതിന്റെ സ്‌പോൺസർ മാരുടെയും പരസ്യവും പതിച്ചിരുന്നു. കൊച്ചിയിൽ ടീം വന്നിറങ്ങുമ്പോൾ കൊണ്ടുപോകുന്നതും കലൂർ സ്‌റ്റേഡിയത്തിലേക്ക് കൊണ്ടുവരുന്നതും ഈ ബസിലാണ്.

അതേസമയം ഇത്തരം പരസ്യങ്ങൾ പ്രദർശിപ്പിക്കുമ്പോൾ വാഹനവകുപ്പിന്റെ അനുമതിയും നിശ്ചിത ശതമാനം നികുതിയും അടയ്‌ക്കേണ്ടതുണ്ട്. എന്നാൽ ഈ ചട്ടങ്ങളൊന്നും ബസ് പാലിച്ചിട്ടില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. ഇന്ത്യയിൽ അതിവേഗം ഫുട്‌ബോൾ കമ്പം പടർത്തുന്ന ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോളിൽ മൂന്നാം സീസണിൽ ഡൽഹി ഡൈനാമോസിനെ തകർത്ത് കഴിഞ്ഞ ദിവസം ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിൽ കടന്നിരുന്നു. കലൂർ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ ഞായറാഴ്ച കൊൽക്കത്ത അത്‌ലറ്റിക്കോ ഡി ആണ് എതിരാളികൾ.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.