പരപ്പനങ്ങാടി: ചെട്ടിപ്പടി ബി ഫോര്‍ യു ഡ്രൈവിങ് സ്‌കൂള്‍ പരിസരത്ത് മൂന്ന് വാഹനങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചു. കാറും രണ്ട് ബൈക്കുകളുമാണ് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ കത്തിയ നിലയില്‍ കണ്ടെത്തിയത്.
കാറും ഒരു ബൈക്കും ഡ്രൈവിങ് സ്‌കൂളിന്റെ കീഴിലുള്ളതാണ്. ഇവിടെ നിര്‍ത്തിയിട്ട മറ്റൊരു ബൈക്കും കത്തിനശിച്ചിട്ടുണ്ട്. കാര്‍ നിര്‍ത്തിയിട്ട ഷെഡ് പൂര്‍ണമായും കത്തി. ഡ്രൈവിങ് സ്‌കൂള്‍ കെട്ടിടത്തിന് പിറകിലുള്ള ഷെഡില്‍ നിര്‍ത്തിയിട്ടതായിരുന്നു കാറും ബൈക്കും. ഇവിടെ നിര്‍ത്തിയിട്ടിരുന്ന മറ്റു വാഹനങ്ങള്‍ക്ക് കേടുപാടില്ല. തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. രാത്രിയില്‍ കത്തിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് നേതാവും പരപ്പനങ്ങാടി സ്വദേശിയുമായ ജയപ്രകാശിന്റെതാണ് ഡ്രൈവിങ് സ്‌കൂളെന്ന് പോലീസ് അറിയിച്ചു. എന്നാല്‍, റിനീഷ് എന്നയാളുടെ പേരിലാണ് സ്ഥാപനം നടത്തുന്നത്. സംഭവം അന്വേഷിക്കുന്നതായി പരപ്പനങ്ങാടി എസ്.ഐ ജിനേഷ് പറഞ്ഞു.

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തത്തെി. സംഭവത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ജില്ല പൊലീസ് മേധാവി പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലത്തെി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment