ഇരിങ്ങാലക്കുട: ഡോളര്‍ മാറ്റാനാണെന്ന വ്യാജേന വിദേശപണവിനിമയ കേന്ദ്രത്തിലെത്തിയ വിദേശികള്‍ മൂന്നുലക്ഷം കവര്‍ന്നു. ഇരിങ്ങാലക്കുട യു.എ.ഇ. എക്‌സ്‌ചേഞ്ചിലെ ജീവനക്കാരെ കബളിപ്പിച്ചാണ് പണം കവര്‍ന്നത്. ചന്തക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.
നൂറ് ഡോളര്‍ മാറ്റിത്തരണമെന്നാവശ്യപ്പെട്ടാണ് രണ്ടംഗസംഘം എക്‌സ്‌ചേഞ്ചില്‍ എത്തിയത്. എന്നാല്‍, ഇവരുടെ കൈവശം തിരിച്ചറിയല്‍ രേഖകളൊന്നും ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ജീവനക്കാരനുമായി സംസാരിച്ചുനില്‍ക്കുന്നതിനിടയിലാണ് പണം അപഹരിച്ചതെന്ന് പറയുന്നു.
വിദേശികള്‍ പോയശേഷം പണത്തില്‍ കുറവ് കണ്ടതിനെത്തുടര്‍ന്ന് ജീവനക്കാര്‍ എക്‌സ്‌ചേഞ്ചിന് പുറത്തേക്കെത്തിയെങ്കിലും ഇരുവരും രക്ഷപ്പെട്ടിരുന്നു. പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇരുവരുടെയും ചിത്രങ്ങള്‍ സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് കരുതുന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment