Latest News

സ്വര്‍ണ്ണവും വെള്ളിയും വെങ്കലവും നേടി അവര്‍ തിരിച്ചെത്തി

കാഞ്ഞങ്ങാട്:[www.malabarflash.com] ജില്ലയുടെ അഭിമാനമായി വിജയശ്രീ ലാളിതരായി അവര്‍ തിരിച്ചെത്തി. 
 തിരുവനന്തപുരം എസ്.എന്‍.കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ഇന്‍റര്‍നാഷണന്‍ ഇന്‍വിറ്റേഷന്‍ ഓപ്പണ്‍ കരാത്തേ ടൂര്‍ണ്ണമെന്‍റില്‍ ബുജ്ട്സു ഷിറ്റോറിയൂ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് സ്വര്‍ണ്ണവും ഏഴ് വെള്ളിയും മൂന്ന് വെങ്കലവും നേടിയ സൂരജ്.കെ.ഷാജു, നവാസ്, കൃഷ്ണപ്രിയ, സ്മൃതി, രാമാനന്ദ്, ആകാശ് ചന്ദ്രന്‍, സന്ദീപ്, സമറൂഭ്, വേദിക്, കൃഷ്ണപ്രിയ, രാമാനന്ദ് എന്നിവരാണ് നാടിന്‍റെ അഭിമാനമായത്. 

 ഡിസംബര്‍ 3,4  തീയ്യതികളില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി 1500ഓളം മല്‍സരാര്‍ത്ഥികള്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങളില്‍ നിന്ന് പതിനഞ്ചോളം വിധി കര്‍ത്താക്കളുടെ നിയന്ത്രണത്തിലാണ് മല്‍സരം നടന്നത്. 

ഏഷ്യന്‍ കരാത്തെ ജഡ്ജ് ഷിഹാന്‍ ഷാജു മാധവന്‍റെ ശിഷണത്തില്‍ നീലേശ്വരം കരാത്തെ അക്കാദമിയിലാണ് ഇവര്‍ പരിശീലിക്കുന്നത്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.