Latest News

ഉത്സവപറമ്പില്‍ ആരോഗ്യ-സാമൂഹിക ബോധവല്‍ക്കരണ ഫോട്ടോ പ്രദര്‍ശനം

പരവനടുക്കം:[www.malabarflash.com] ഉത്സവപറമ്പില്‍ ആരോഗ്യ-സാമൂഹിക ബോധവല്‍ക്കരണ ഫോട്ടോ പ്രദര്‍ശനം ഒരുക്കി യുവ കൂട്ടായ്മ. 

പാലിച്ചിയടുക്കം ജനശക്തി പുരുഷ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തില്‍ ചട്ടംചാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് തലക്ലായി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഷഷ്ഠി ഉത്സവപറമ്പിലാണ് ഫോട്ടോ പ്രദര്‍ശനം നടത്തി നാട്ടുകാരുടെ കൈയടി നേടിയത്.

പുകയില- ലഹരി ഉല്‍പന്നങ്ങളുടെ ഉപയോഗ ദോഷഫലങ്ങള്‍, അര്‍ബദുരോഗം, ജീവിതശൈലീരോഗങ്ങളും പ്രതിവിധികളും റോഡപകടങ്ങളും, മറ്റുസാമൂഹിക വിപത്തുകളെക്കുറിച്ചുള്ള ഫോട്ടേകളായിരുന്നു പ്രദര്‍ശനത്തിലേറെയുണ്ടായിരുന്നത്. 

കെ. കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ശകുന്തള കൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങളായ രേണുക ഭാസ്‌കരന്‍, കെ. മാധവന്‍ നായര്‍, എം. മായ ചട്ടംഞ്ചാല്‍ പിഎച്ച്‌സി. മെഡിക്കല്‍ ഓഫിസര്‍ സി.എം. കായിഞ്ഞി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.കെ. കൃഷ്ണന്‍ നായര്‍, എം.പി. ജോയി, പി. കൃഷ്ണന്‍, സെലിന്‍ തോമസ്, എ.കെ.പി.എ. ജില്ല പ്രസിഡണ്ട് ഹരീഷ് പാലക്കുന്ന്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി അശോകന്‍ പൊയിനാച്ചി എന്നിവര്‍ പ്രസംഗിച്ചു. ടി.ശശി, സി. ഭാസക്കരന്‍, കെ.പി. വിനോദ്, കെ. ഗോപിനാഥന്‍, പി. സുരേഷ്, എം.ജി. സജീഷ്, ടി. ശ്രിധീഷ്, പി. വിജയന്‍, ടി. നാരായണന്‍, കെ. അശോകന്‍, കെ. മണികണ്ഠന്‍, കെ.പി. സുകുമാരന്‍, ടി. കരുണാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.