കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പില്‍ പള്ളിക്കര കല്ലിങ്കാലില്‍ നിന്നെത്തിയ റേഷന്‍ ഇടപാടുകാര്‍ ബുധനാഴ്ച രാവിലെ കുത്തിയിരിപ്പ് സമരം നടത്തി.
കല്ലിങ്കാലിലെ 156-ാം നമ്പര്‍ റേഷന്‍ ഷോപ്പില്‍ ഇടപാടുകാരായ 192 റേഷന്‍ കാര്‍ഡ് ഉടമകളെ എ പി എല്‍ -ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് ചോദ്യം ചെയ്ത് കൊണ്ട് ഇടപാടുകാര്‍ സപ്ലൈ ഓഫീസിലേക്ക് എത്തിയത്.
എന്നാല്‍ താലൂക്ക് സപ്ലൈ ഓഫീസറും അസി. സപ്ലൈ ഓഫീസറും ഓഫീസിലുണ്ടായിരുന്നില്ല. ഈ റേഷന്‍ ഷോപ്പില്‍ 759 റേഷന്‍ ഇടപാടുകാരാണുള്ളത്. രണ്ട് പട്ടികയിലും ഉള്‍പ്പെടാത്തതിനെ തുടര്‍ന്ന് ഇവര്‍ നവംബര്‍ 24 ന് താലൂക്ക് സപ്ലൈ ഓഫീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാത്തതിനെ തുടര്‍ന്നാണ് ഉപഭോക്താക്കള്‍ ബുധനാഴ്ച രാവിലെ ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസിലേക്കെത്തുകയും ഓഫീസിനകത്ത് സത്യാഗ്രഹം നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗം അഷ്‌റാബി, ഡി സി സി വൈസ് പ്രസിഡണ്ട് ഹക്കീം കുന്നില്‍ റാഷിദ്, മുഹമ്മദ് കുഞ്ഞി കല്ലൂരാവി, തന്‍വീര്‍ കല്ലിങ്കാല്‍, ഹംസ കല്ലൂരാവി, തുടങ്ങിയവര്‍ റേഷന്‍ ഉപഭോക്താക്കളോടൊപ്പം ഉണ്ടായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment