കുറ്റിക്കോല്‍:[www.malabarflash.com] പ്രതിശ്രുത വരനെ ക്ലബ്ബ് കെട്ടിടത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശങ്കരമ്പാടി ഒറ്റമാവുങ്കാലിലെ എച്ച്. മണികണ്ഠ(29)നാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഒമ്പത് മണി വരെ ക്ലബ്ബില്‍ ഇരിക്കുന്നത് സുഹൃത്തുക്കള്‍ കണ്ടിരുന്നു. വൈകിയിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ക്ലബ്ബിന്റെ ഷട്ടര്‍ പകുതി താഴ്ത്തിയ നിലയില്‍ കണ്ടത്. തുറന്നു നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
ഈ മാസം 22ന് വിവാഹം നടക്കേണ്ടതായിരുന്നു. മണിയുടേയും സഹോദരന്റെയും കല്യാണവും ഒന്നിച്ച് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ആത്മഹത്യാ കുറിപ്പ് കിട്ടിയിട്ടുണ്ട്.
നബാര്‍ഡ് നടപ്പിലാക്കുന്ന നീര്‍ത്തടാധിഷ്ഠിത പദ്ധതിയുടെ കമ്മിറ്റിയംഗമാണ്.
നബാര്‍ഡ് നടപ്പിലാക്കുന്ന നീര്‍ത്തടാധിഷ്ഠിത പദ്ധതിയുടെ കമ്മിറ്റിയംഗമാണ്.
ഡി.വൈ.എഫ്.ഐയുടെയും സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനാണ്. എസ്.സി/എസ്.ടി പ്രമോട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. കൃഷ്ണന്റയും ദേവകിയുടെയും മകനാണ്. സഹോദരങ്ങള്‍: ലക്ഷ്മി, സന്തോഷ് (ഹോസ്റ്റല്‍ വാര്ഡന് കുറ്റിക്കോല്‍).
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment