മുള്ളേരിയ:[www.malabarflash.com] നാട്ടക്കല്ലിലെ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ ബെള്ളൂരടുക്കയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
നാട്ടക്കല്ലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മഹാലിംഗേശ്വര നായകിന്റെ ഭാര്യ നിര്‍മ്മല(35)യുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
നാട്ടക്കല്ലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മഹാലിംഗേശ്വര നായകിന്റെ ഭാര്യ നിര്‍മ്മല(35)യുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
നാട്ടക്കല്ലിലെ വാടകക്വാര്‍ട്ടേഴ്‌സില്‍ നിന്ന് നിര്‍മ്മല വെളളിയാഴ്ച ബെള്ളൂരടുക്കയിലെ ഭര്‍ത്താവിന്റെ തറവാട് വീട്ടിലേക്ക് പോയിരുന്നു. ഉച്ചക്ക് ഒരു മണിക്കാണ് തറവാടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ യുവതിയെ തീ കൊളുത്തിയ നിലയില്‍ തൊട്ടടുത്ത വീട്ടുകാര്‍ കണ്ടത്. ഉടന്‍ വെള്ളമൊഴിച്ച് തീ കെടുത്തിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസും ഉടനെത്തി.
മൃതദേഹത്തില്‍ നിന്ന് മണ്ണെണ്ണയുടെ മണവും വമിക്കുന്നുണ്ടായിരുന്നു. സമീപത്ത് കന്നാസ് ഉരുകിയ നിലയില്‍ കണ്ടെത്തി. വെളളിയാഴ്ച റേഷന്‍ ഷോപ്പില്‍ നിന്ന് നിര്‍മ്മല മണ്ണെണ്ണ വാങ്ങിയതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ആത്മഹത്യാകുറിപ്പൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാരണവും വ്യക്തമല്ല.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. ഫോറന്‍സിക് വിദഗ്ധര്‍ സംഭവ സ്ഥലം സന്ദര്‍ശിക്കും. മാര്‍പ്പനടുക്കയിലെ രാമനായക്-സീത ദമ്പതികളുടെ മകളാണ്. മക്കള്‍: മിഥുന്‍ രാജ്, അക്ഷത, നിധിന്‍രാജ്. സഹോദരങ്ങള്‍: പ്രേമ, സുഗന്ധി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment