പുത്തിഗെ:[www.malabarflash.com] സമൂഹത്തിന്റെ സൈ്വര്യം കെടുത്തി ലോകത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കും തീവ്ര ചിന്താഗതികള്‍ക്കും പ്രവാചകാധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ട ജീവിത ശൈലി പരിഹാരമാണെന്ന് സയ്യിദ് സൈനുല്‍ ആബിദ് മുത്ത് തങ്ങള്‍ കണ്ണവം പറഞ്ഞു.
സാംസ്കാരിക വൈവിധ്യങ്ങള്‍ ഏറ്റുമുട്ടലുകള്‍ക്ക് ഇടവരുത്തുന്ന സാഹചര്യമാണ് ഇന്നുള്ളത്. കൃത്രിമമായ പഴുതുകള്‍ കണ്ടെത്തി തീവ്രവാദ പക്ഷത്തോട് ഐക്യപ്പെടുന്നവര്‍ പ്രതീക്ഷിക്കുന്നത് അരക്ഷിതത്വം നിറഞ്ഞ വ്യവസ്ഥിതിയാണ്. സമാധാനം സ്ഥാപിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒറ്റമൂലി പ്രവാചക ചര്യയുടെ അനുധാവനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുത്തിഗെ മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന് സംഘടിപ്പിച്ച പരിപാടിയില്‍ പ്രകീര്‍ത്തന പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ അല്‍ അഹ്ദല്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തി.
പുത്തിഗെ മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷന് സംഘടിപ്പിച്ച പരിപാടിയില്‍ പ്രകീര്‍ത്തന പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ അല്‍ അഹ്ദല്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തി.
സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ബശീര്‍ സഖാഫി തങ്ങള്‍, ഹംസ സഖാഫി കുട്ടശ്ശേരി, എം.എ അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍, ഹംസ മുസ് ലിയാര്‍, മുഹമ്മദ് മുസ് ലിയാര്‍ കാമണബൈല്, സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment