Latest News

നബിദിന ആഘോഷം സമാധാനപരമായിരിക്കണം

കാസര്‍കോട്: നബിദിനം സമാധാനപരമായി ആഘോഷിക്കണെമെന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി സമാധാന യോഗം ആഹ്വാനം ചെയ്തു. 

ജില്ലാ കളക്ടര്‍ കെ. ജീവന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളിലാണ് വിവിധ മതസംഘടന പ്രതിനിധികളുടേയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സമാധാന കമ്മറ്റി യോഗം ചേര്‍ന്നത്. 

ആരാധാനാലയത്തിന് നൂറ് മീറ്റര്‍ പരിധിയില്‍ മാത്രമായിരിക്കണം കൊടിതോരണങ്ങള്‍.

 രാത്രി 10ന് ശേഷം മൈക്ക് ഉപയോഗിച്ച് കൊണ്ടുള്ള പരിപാടികള്‍ സംഘടിപ്പിക്കരുത്. നബിദിനഘോഷ യാത്രയില്‍ പട്ടാള വേഷം അണിയാന്‍ പാടുള്ളതല്ല. ഗതാഗതകുരുക്ക് ഉണ്ടാവുന്ന വിധത്തില്‍ റാലികളോ മറ്റു പരിപാടികളോ സംഘടിപ്പിക്കരുത്. 

സാഹോദര്യവും സഹവര്‍ത്തിത്വവും പുലര്‍ത്തുന്ന വിധത്തിലായിരിക്കണം നബിദിന ആഘോഷങ്ങള്‍ സംഘടിപ്പിക്കേണ്ടതെന്ന് ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ് അറിയിച്ചു. സമാധാന ശ്രമത്തോടുള്ള ആഘോഷം സംഘടിപ്പിക്കാന്‍ എല്ലാ ജമാഅത്ത് കമ്മിറ്റികളുടെയും പിന്തുണയുണ്ടാവുമെന്ന് ജമാഅത്ത് ഭാരവാഹികള്‍ അറിയിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.