മുംബൈ: സഞ്ജയ് ലീല ബെന്‍സാലിയുടെ ചരിത്ര സിനിമ പത്മാവതിയുടെ സെറ്റിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഫിലിം സിറ്റിയില്‍ ചിത്രത്തിന്റെ നിര്‍മാണത്തിലിരുന്ന സെറ്റില്‍ ജോലി ചെയ്യുകയായിരുന്ന മുകേഷ് (34) എന്ന പെയിന്ററാണ് മരിച്ചത്. സെറ്റ് പെയിന്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഉയരത്തില്‍ നിന്ന് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.[www.malabarflash.com]
സംഭവത്തില്‍ നായിക ദീപിക പദുക്കോണ്‍ ദു:ഖം രേഖപ്പെടുത്തി. മരിച്ച തൊഴിലാളിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്ന് ദീപിക ട്വിറ്ററില്‍ കുറിച്ചു.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെറ്റില്‍ വേണ്ടത്ര സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വന്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും ഷാഹിദ് കപൂറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളുടെ പ്രാധാന്യം സംബന്ധിച്ച് തര്‍ക്കത്തെ തുടര്‍ന്ന് ഷൂട്ടിങ്ങിനിടെ രണ്‍വീര്‍ സിങ്ങും ഷാഹിദ് കപൂറും തമ്മില്‍ ശീതസമരമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
1303ല്‍ രാജസ്ഥാനിലെ ചിറ്റോര്‍ കോട്ട ആക്രമിച്ച് റാണി പത്മിനിയെ അപഹരിക്കാനുള്ള അലാവുദ്ദീന്‍ ഖില്‍ജിയുടെ ശ്രമമാണ് സിനിമയുടെ ഇതിവൃത്തം.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment