ശബരിമല: ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. [www.malabarflash.com]
സാരമായി പരിക്കേറ്റ 10 പേരെ പമ്പ ആശുപത്രിയിലേക്കും ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.
പരിക്കേറ്റവരില്‍ കൂടുതലും അന്യസംസ്ഥാനക്കാരാണ്. തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധനക്കായി വന്‍തിരക്കാണ് ഇന്നനുഭവപ്പെട്ടത്. ദീപാരാധനക്ക് ശേഷം ഭക്തരെ ദര്‍ശനത്തിനായി കടത്തിവിടുമ്പോഴായിരുന്നു തിക്കുംതിരക്കും ഉണ്ടായത്. ദീപാരാധാനക്ക് മുമ്പുള്ള തിരക്ക് നിയന്ത്രിക്കാനായി കെട്ടിയ വടം പൊട്ടിയതാണ് അപകട കാരണം. മാളികപ്പുറത്ത് ക്യൂ നിന്നിരുന്നവരാണ് പരിക്കേറ്റവരില്‍ ഏറയുമെന്നാണ് സൂചന.
പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. മാളികപ്പുറം ക്ഷേത്രത്തിനടുത്ത് കൂടുതല്‍ സുരക്ഷ ഉറപ്പ് വരുത്തും. തീര്‍ഥാടകരെ നിയന്ത്രിച്ച് പടികയറ്റാന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment