Latest News

വിമാനത്തിൽ വച്ച് ഹൃദയാഘാതം മൂലം മലയാളി മരിച്ചു

ചേർത്തല: മകളെ സന്ദർശിക്കാൻ ഓസ്ട്രേലിയയിലേക്ക് പോകുന്നതിനിടെ വിമാനത്തിൽ വച്ച് ഹൃദയാഘാതം മൂലം മലയാളി മരിച്ചു. സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്റരും ചേർത്തല ഷീ കളക്ഷൻസ് ഉടമയുമായ കുന്നുംപുറത്ത് വീട്ടിൽ വർക്കി ജെ. കുന്നുംപുറം (64) ആണ് മരിച്ചത്. 
മലേഷ്യയിൽ എത്തിയപ്പോഴായിരുന്നു മരണം സംഭവിച്ചത്. സംസ്കാരം പിന്നീട് നടത്തും.

ചേർത്തല തീയാട്ടുപറമ്പിൽ കുടുംബാംഗമായ സെലിൻ (റിട്ട. അധ്യാപിക ചേർത്തല സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ) ആണ് ഭാര്യ. മക്കൾ: ജോൺ കുന്നുംപുറം (ഷീ കളക്ഷൻസ്), ദിവ്യ ബിനോയി (സിഡ്നി), മാർട്ടിൻ കുന്നുംപുറം (ടെക്നോപാർക്ക്, ടിവിഎം), ടീന റോജി (അബുദാബി).

മരുമക്കൾ: ബിനോയ് ചേർത്തല, ഡോറ കളമാക്കൻ തേവര, റോജി നരേൻ പറമ്പിൽ തുറവൂർ. സഹോദരങ്ങൾ: റോസമ്മ തോമസ്, തോമസ് ജോൺ (ഇരുവരും അമേരിക്കയിൽ), ജോയി കുന്നുംപുറം (എംആർഎഫ് ഡീലർ ചേർത്തല), ജിമ്മി (ഓശാന), മറിയാമ്മ ക്ലീറ്റസ് (റിട്ട. അധ്യാപിക ഒറ്റമശേരി), ടോമി (കെടിജെ സൺസ്, ചേർത്തല),സന്തോഷ് (അമേരിക്ക) പരേതയായ അമ്മിണി ജോബ് പറമ്പറത്തറ. 


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.