Latest News

ഒന്നരക്കോടി രൂപയുടെ പഴയ നോട്ടുകള്‍ മാറ്റിനല്‍കിയ ബാങ്ക് ഉദ്യോഗസ്ഥന്‍ പിടിയില്‍

ബെംഗളൂരു: നിയമവിരുദ്ധമായി നോട്ട് മാറ്റിനല്‍കിയ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ ബെംഗളൂരുവില്‍ പിടിയില്‍. റിസര്‍വ് ബാങ്കിന്റെ സീനിയര്‍ സ്‌പെഷ്യല്‍ അസിസ്റ്റന്റ് കെ. മൈക്കല്‍ ആണ് പിടിയിലായത്.

ഒന്നരക്കോടി രൂപയുടെ പഴയ നോട്ടുകള്‍ ഇയാള്‍ അനധികൃതമായി മാറ്റിനല്‍കിയെന്നാണ് വിവരം. സിബിഐ ആണ് മുതിര്‍ന്ന റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തിരിക്കുന്നത്.

നവംബര്‍ എട്ടിന് നോട്ട് പിന്‍വലിച്ച ശേഷം കള്ളപ്പണക്കാരെയും കള്ളപ്പണം മാറ്റാന്‍ ഇടനില നില്‍ക്കുന്നവരെയും പിടികൂടാനായി നടത്തുന്ന വ്യാപക റെയ്ഡിലാണ് റിസര്‍വ് ബാങ്ക് ഉന്നത ഉദ്യോഗസ്ഥനും പിടിയിലായിരിക്കുന്നത്.

ബെംഗളൂരുവില്‍ നിന്ന് അടുത്ത ദിവസങ്ങളില്‍ നിരവധി പേര്‍ പിടിയിലായിരുന്നു. നേരത്തേ, കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരില്‍ ബെംഗളൂവില്‍ നിന്ന് നാല് ബാങ്ക് ഉദ്യോഗസ്ഥരും പിടിയിലായിട്ടുണ്ട്.

കര്‍ണാടകയില്‍ നടന്ന മറ്റ് റെയ്ഡുകളില്‍ കള്ളപ്പണം വെളുപ്പിക്കുന്ന ഏഴുപേര്‍ പിടിയിലായി. ഇവരില്‍ നിന്ന് 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ ഹവാല ഇടപാടുകാരന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 5.7 കോടിയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തിരുന്നു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.