ഉദുമ: ആള്‍ട്ടോ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്നര വയസ്സുകാരന്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. കോട്ടിക്കുളം പെട്രോള്‍ ബങ്കിന് സമീപത്തെ റൈസ് മില്‍ ഉടമ കെ.എ സിദ്ദീഖിന്റെ മകന്‍ മിസ്ബാനാണ് മരിച്ചത്.
സിദ്ദീഖ് (45), ഭാര്യ ഫൗസിയ (35), സിദ്ദീഖിന്റെ അമ്മാവന്‍ കോട്ടിക്കുളത്തെ സി.കെ അബ്ദുല്‍റഹ്മാന്‍ (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേററ മിസ്ബാനെ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാറിലുണ്ടായിരുന്ന അബ്ദുല്‍റഹ്മാന്റെ ഭാര്യ സാഹിന (50), സിദ്ദീഖിന്റെയും ഫൗസിയയുടേയും മൂത്ത മകന്‍ സമാസ് (എട്ട്) എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വെളളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പാലക്കുന്നില്‍ വെച്ചാണ് അപകടം. മുണ്ട്യത്തടുക്കയില്‍ സ്വലാത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment