Latest News

സോളാർ തട്ടിപ്പ്: സരിതയ്ക്കും ബിജുവിനും മൂന്ന് വർഷം തടവ്

പെരുമ്പാവൂര്‍: വിവാദമായ സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ ബിജു രാധാകൃഷ്ണും സരിത എസ് നായര്‍ക്കും മൂന്ന് വര്‍ഷംവീതം തടവ്. കേസിലെ മറ്റ് പ്രതികളായ നടി ശാലു മേനോനെയും അമ്മ കലാദേവിയേയും ടീം സോളാറിലെ ജീവനക്കാരനായ മണിലാലിനേയും വെറുതെ വിട്ടു.

കേസിലെ ഒന്നും രണ്ടും പ്രതികളാണ് ബിജുവും സരിതയും. വഞ്ചാനകുറ്റമാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരുന്നത്. പെരുമ്പാവൂര്‍ മുടിക്കല്‍ കുറ്റപ്പാലില്‍ വീട്ടില്‍ സജാദില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. വിവാദമായ സോളാര്‍ കേസിലേക്ക് നയിച്ച ആദ്യ കേസാണിത്. സജാദ് നല്‍കിയ പരാതിയിലാണ് പെരുമ്പാവൂര്‍ പോലീസ് സരിതയെ അറസ്റ്റ് ചെയ്തത്. പിന്നാടാണ് വിവിധ പരാതികള്‍ ഇവര്‍ക്കെതിരെ ഉയര്‍ന്ന് വന്നത്.

ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ എം.ഡിയും സരിതയുടെ കൂട്ടാളിയുമായ ബിജു രാധാകൃഷ്ണന്‍ എന്ന ആര്‍.ബി. നായരുമായാണ് താന്‍ സാമ്പത്തിക നടപടികള്‍ നടത്തിയിരുന്നതെന്ന് തട്ടിപ്പിനിരയായ സജാദ് പരാതിയില്‍ പറഞ്ഞിരുന്നു.

മന്ത്രി തലത്തിലുള്ള ബന്ധവും മുഖ്യമന്ത്രിയുടെ ശുപാര്‍ശക്കത്തും ഉത്തമവിശ്വാസത്തില്‍ എടുത്തുകാണിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. എമര്‍ജിംഗ് കേരള പദ്ധതിയുമായി സഹകരിക്കണമെന്നതായിരുന്നു സജാദിനെ കാട്ടിയ മുഖ്യമന്ത്രിയുടെ കത്തിലുണ്ടായിരുന്നത്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.