Latest News

ഭോപ്പാലിൽനടന്നത് ആർ എസ് എസ് സംസ്കാരം: പിണറായി വിജയൻ

തിരുവനന്തപുരം: ഭോപ്പാലിൽനടന്നത് ആർ എസ് എസ് സംസ്കാരത്തിന്റെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മധ്യപ്രദേശ് സർക്കാർ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും പിണറായി ആരോപിച്ചു. 

ഒരു നിലയ്ക്കും ന്യായീകരിക്കാൻ കഴിയാത്ത കാര്യമാണ് നടന്നത്. ഒരു കാരണവുമില്ലാതെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം ആർ എസ് എസ് നടത്തിയതുകൊണ്ടാണ് തിരിച്ചുപോകണമെന്ന് പോലീസ് ആവശ്യപ്പെട്ടതെന്നും പിണറായി കുറ്റപ്പെടത്തി. മധ്യപ്രദേശ് സർക്കാർ മാപ്പുപറഞ്ഞെങ്കിലും അതിലെന്താണ് കാര്യമെന്നും പിണറായി ചോദിച്ചു.

എഐഡിഡ ബ്ല്യുഎ (ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വുമൺസ് അസോസിയേഷൻ) സമ്മേളനം കഴിഞ്ഞു വൈകുന്നേരത്തോടെ ഭോപ്പാലിൽ മലയാളി അസോസിയേഷന്റെ സ്വീകരണ ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെടവേയാണു പിണറായിയെ പോലീസ് മടക്കി അയച്ചത്.

സമ്മേളനവേദിയിലേക്കു പുറപ്പെട്ടു പാതിവഴി പിന്നിട്ടപ്പോഴാണു പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുള്ളതായി എസ്പി അറിയിച്ചതായുള്ള വിവരം അകമ്പടി സേവിച്ച വാഹനത്തിലെ ഉദ്യോഗസ്ഥർ പിണറായിക്കു കൈമാറിയത്. ഉചിതമായ തീരുമാനം എടുക്കാനുള്ള അവകാശം പോലീസ് പിണറായിക്കു നൽകി. എന്നാൽ, സുരക്ഷ കൈകാര്യം ചെയ്യുന്നവർ പോകേണ്ടെന്നു പറഞ്ഞാൽ പോകേണ്ടതില്ലെന്നാണു തീരുമാനമെന്നു വ്യക്തമാക്കിയ പിണറായി ചടങ്ങിൽ സംബന്ധിക്കാതെ മടങ്ങുകയായിരുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.