ഛണ്ഡീഗഡ്: പ്രതിഷേധത്തിന്റെ ഭാഗമായി കോലം കത്തിച്ചപ്പോള്‍ തീ ശരീരത്തേക്ക് പടര്‍ന്ന് പ്രതിഷേധക്കാരന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍. പഞ്ചാബില്‍ നടന്ന സംഭവത്തില്‍ സുഖ്മീന്ദര്‍ സിംഗ് മാന്‍ എന്നയാളുടെ ശരീരത്താണ് തീ പിടിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. [www.malabarflash.com]
ദിവസക്കൂലി അധ്യാപകരുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ സര്‍ക്കാരിന്റെ കോലം കത്തിക്കുന്നതിനിടയില്‍ ഇയാള്‍ പിടിച്ചിരുന്ന പെട്രോള്‍ കന്നാസില്‍ തീ പിടിക്കുകയായിരുന്നു.
ബറ്റീന്‍ഡയിലായിരുന്നു റാലി നടന്നത്. കോലം കത്തിക്കുന്നതിനിടയില്‍ പെട്ടെന്ന് തീ സുഖ്മീന്ദറിന്റെ ശരീരത്തിലേക്ക് പടരുകയായിരുന്നു. ധരിച്ചിരുന്ന കോട്ടിലും ജീന്‍സിലും തീപിടിച്ചു ശരീരം അഗ്നി വിഴുങ്ങിയ നിലയില്‍ പരിഭ്രാന്തരായി ഓടുന്ന സുഖ്മീന്ദറിന്റെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്. ഒപ്പമുള്ള ആള്‍ക്കാര്‍ തീ കെടുത്താന്‍ ശ്രമിക്കുമ്പോള്‍ ആളിപ്പടരുന്നതാണ് ദൃശ്യം. ഇയാളുടെ കൂടുതല്‍ വിവരം അറിവായിട്ടില്ല.
കോലം കത്തിക്കുന്നതിനിടയില്‍ തീ ആളിപ്പടരാന്‍ വേണ്ടി പെട്രോള്‍ എരിതീയിലേക്ക് ഒഴിച്ചതാണ് സുഖ്മീന്ദറിനെ ആപത്തിലാക്കിയത്. താല്‍ക്കാലിക അദ്ധ്യാപകരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.

2014 ല്‍ രണ്ടു വര്‍ഷ കരാറില്‍ ജോലിക്കെടുത്ത 7000 അദ്ധ്യാപകരാണ് സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട സമരം ചെയ്തത്. കരാര്‍ പ്രകാരമുള്ള രണ്ടു വര്‍ഷം പൂര്‍ത്തിയായിട്ടും സ്ഥിരപ്പെടുത്താമെന്ന് മുമ്പ് നല്‍കിയ വാക്ക് സര്‍ക്കാര്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സമരം.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment