Latest News

വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു

പൊയിനാച്ചി: ബന്ധുവീട്ടില്‍ ഗൃഹപ്രവേശനചടങ്ങിനെത്തിയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു. മായിപ്പാടി ആദര്‍ശ് നിവാസിലെ എ. കുമാരന്റെ മകന്‍ എ.കെ. ആദര്‍ശ് (12) ആണ് മരിച്ചത്. [www.malabarflash.com]

തിങ്കളാഴ്ച വൈകിട്ട് പയസ്വനി പുഴയിലാണ് അപകടമുണ്ടായത്. ഗൃഹപ്രവേശനചടങ്ങിനുശേഷം ബന്ധുക്കളായ കുട്ടികളോടൊപ്പം എരിഞ്ഞിപ്പുഴക്കടുത്ത് മലാങ്കടപ്പില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കുഴിയില്‍ അകപ്പെട്ട കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് ചെങ്കളയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തെക്കില്‍പറമ്പ് ഗവ.യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാവ്: പൊയിനാച്ചി മൊട്ടയിലെ ജയപ്രഭ. ഏക സഹോദരന്‍ അനുരാഗ്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.