കാസര്‍കോട്: കേരള മുസ്ലിം ജമാഅത്ത് ജില്ലാ ട്രഷററായി പ്രമുഖ വ്യവസായും പൊതു പ്രവര്‍ത്തകനുമായ ഹകീം ഹാജി കളനാടിനെ തെരെഞ്ഞെടുത്തു.[www.malabarflash.com]
ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി സ്വാഗതവും സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.
കഴിഞ്ഞയാഴ്ച മക്കയിലെ ഹറമില്‍ നിര്യാതരായ ജില്ലാ ട്രഷറര്‍ ടി. സി മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഒഴിവിലേക്കാണ് ജില്ലാ സുന്നി സെന്ററില്‍ ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗം ഹകീം ഹാജിയെ തെരെഞ്ഞെടുത്തത്.
നിലവില്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നേരത്തെ കളനാട് മഹല്ല് ജമാഅത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ഹകീം ഹാജി കാരുണ്യം കളനാടിന്റെ മുന്‍ നിര സാരഥികൂടിയാണ്.
ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി സ്വാഗതവും സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment