Latest News

ജയലളിത അന്തരിച്ചതായി തമിഴ് വാര്‍ത്താ ചാനലുകള്‍; ആശുപത്രിക്ക് നേരെ കല്ലേറ്

ചെന്നൈ:[www.malabarflash.com] തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ പ്രവേശിപ്പിച്ചിരിക്കുന്ന ചെന്നൈ അപ്പോളോ ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷം. 

ജയലളിത അന്തരിച്ചതായി ചില തമിഴ്ചാനലുകള്‍ വാര്‍ത്ത കൊടുത്തതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. പോലീസും അണ്ണാ ഡിഎംകെ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകരില്‍ ചിലര്‍ ആശുപത്രിക്ക് നേരെ കല്ലെറിഞ്ഞു. 

പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ പ്രവര്‍ത്തകര്‍ തകര്‍ക്കാന്‍ ശ്രമിച്ചു. അണ്ണാ ഡിഎംകെ നേതൃത്വത്തെ ഉദ്ധരിച്ചാണ് മരണ വാര്‍ത്തയെന്നാണ് സൂചന. അണ്ണാ ഡിഎംകെ ഓഫിസില്‍ പതാക താഴ്ത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.