നീലേശ്വരം:[www.malabarflash.com] ജില്ലയിലെ അവശതയനുഭവിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കുന്നതിനും രോഗാവസ്ഥയില്‍ നിന്ന് മോചിതരാക്കാന്‍ പ്രചോദനം നല്‍കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പിന്‍റെ സഹകരണത്തോടെ നിലേശ്വരം വിബ്ജിയോര്‍ ഫിലിംസ് നിര്‍മ്മിച്ച വിഷകാറ്റ് സിനിമയുടെ പ്രദര്‍ശന ഉദ്ഘാടനം നിലേശ്വരം രാജാസിലെ തിങ്ങിനിറഞ്ഞ സദസിനുമുന്നില്‍ നടന്നു.
മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷനായി. സിപിഐഎം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, എം നാരായണന്‍, അഡ്വ കെ കെ നാരായണന്‍,കിനാനുര്‍-കരിന്തള പഞ്ചായത്ത് പ്രസിഡന്‍റ് എ ബിധുബാല, തിരകഥാകൃത്തും. സംവിധായകനുമായ അജികുട്ടുമ്മാന്‍ , ഡേ വി സുരേശന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വി രാധ വിനോദ് ആലന്തട്ട എന്നിവര്‍ സംസാരിച്ചു.

വിബ്ജിയോര്‍ ഫിലിംസ് കലകാരന്മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് മന്ത്രി ഇ ചന്ദ്രശേഖരനും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കുള്ള ഉപഹാരം നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ കെ പി ജയരാജനും സമ്മാനിച്ചു. ടി പ്രകാശന്‍ സ്വാഗതവും എം വി ഭരതന്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment