Latest News

കളിയാട്ട മഹോല്‍സവം: കിഴക്കുംകര തിരുമുല്‍ക്കാഴ്ച ഫണ്ട് ഏറ്റുവാങ്ങി

കാഞ്ഞങ്ങാട്:[www.malabarflash.com] ജനുവരി 30 മുതല്‍ ഫെബ്രുവരി 3 വരെ നടക്കുന്ന കിഴക്കുംകര പുള്ളിക്കരിങ്കാളിയാമ്മ ദേവസ്ഥാന കളിയാട്ട ഭാഗമായുള്ള കിഴക്കുംകര തിരുമുല്‍ക്കാഴ്ച സമര്‍പ്പണത്തിന് അനുബന്ധപരിപാടികള്‍ക്കുള്ള ഫണ്ട് ആചാരസ്ഥാനികരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ബി.ചെറുക്കുഞ്ഞി കിഴക്കേ വെള്ളിക്കോത്ത് ആദ്യഫണ്ട് നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു.

ദേവസ്ഥാനം കാരണവര്‍ രാമകൃഷ്ണന്‍ കാരണവര്‍ ഫണ്ട് ഏറ്റുവാങ്ങി. കാഴ്ചാഘോഷകമ്മിറ്റി ചെയര്‍മാന്‍ കെ.അനന്തന്‍ അദ്ധ്യക്ഷത വഹിച്ചു.

ദേവസ്ഥാനം ജനറല്‍ സെക്രട്ടറി എം.സതീശന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.വി.രാഘവന്‍, കെ.വിശ്വനാഥന്‍, വാര്‍ഡ് മെമ്പര്‍ കെ.മോഹനന്‍, ഹൊസ്ദുര്‍ഗ് എസ്.ഐ.ചന്ദ്രഭാനു, റിട്ട.എസ്.ഐ. ടി.വി.രാഘവന്‍ മാവുങ്കാല്‍, കിഴക്കുംകര എജ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡന്‍റ് കെ.ശ്യാംകുമാര്‍, നിഷാന്ത് എഞ്ചിനീയര്‍, രാഗംരാജു, മാതൃസമിതി പ്രസിഡന്‍റ് ഓമന അതിയാമ്പൂര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ വി.നാരായണന്‍ സ്വാഗതവും ട്രഷറര്‍ ടി.വി.ഗോപി നന്ദിയും പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.