ആദൂര്‍: ബുള്ളറ്റ് കെ എസ് ആര്‍ ടി സി ബസിലിടിച്ച് യുവാവ് തല്‍ക്ഷണം മരിച്ചു. അപകടത്തില്‍ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ആദൂര്‍ ഗ്രാമരടുക്കയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ പി.കെ സവാദ് (27) ആണ് മരിച്ചത്. [www.malabarflash.com]
കൂടെയുണ്ടായിരുന്ന സുഹൃത്ത് ആദൂര്‍ തെരുവത്തെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ പി. സവാദി (22) നാണ് ഗുരുതരമായി പരിക്കേറ്റത്. സവാദിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് 1.50 മണിയോടെ ആദൂര്‍ 17-ാം മൈലില്‍ വെച്ചാണ് അപകടം. യുവാക്കള്‍ സഞ്ചരിച്ച കെഎല്‍ 14 ടി 1706 നമ്പര്‍ ബുള്ളറ്റ് മറ്റൊരു വാഹനത്തിനിടെ മറികടക്കുന്നതിനിടെ എതിരെവന്ന കെ എല്‍ 15 എ 1741 നമ്പര്‍ കെ എസ് ആര്‍ ടി സി ബസിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സവാദ് തല്‍ക്ഷണം മരിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment