Latest News

രാജ്‌മോഹന്‍ ഉണ്ണിത്താന് നേരെ ചീമുട്ടയേറ്‌; കൈയേറ്റശ്രമം

കൊല്ലം: കെ. മുരളീധരന്‍ എം.എല്‍.എയ്‌ക്കെതിരെ രംഗത്ത് വന്ന രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ കൊല്ലത്ത് കൈയ്യേറ്റവും ചീമുട്ടയേറും.[www.malabarflash.com] 
കൊല്ലം ഡിസിസി ഓഫീസിന് മുന്നില്‍ വെച്ചാണ് സംഭവം. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സഞ്ചരിച്ച കാറിന് നേരെ ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിയുകയായിരുന്നു.

കോണ്‍ഗ്രസ് ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ രാവിലെ 10 മണിക്കായിരുന്നു ഉണ്ണിത്താന്‍ കൊല്ലത്തെത്തിയത്. ഡിസിസി ഓഫീസിന് മുന്നില്‍ വെച്ച് മുരളീധരന്‍ അനുകൂലികള്‍ സംഘടിക്കുകയും ഉണ്ണിത്താന്‍ സഞ്ചരിച്ച കാര്‍ തല്ലിത്തകര്‍ക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഒരു വിഭാഗം ചീമുട്ടയേറും നടത്തി.

ഉണ്ണിത്താനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് നേരത്തെ മുരളി അനുകൂലികള്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് കാര്യമാക്കാതെ എത്തിയ ഉണ്ണിത്താനെ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

മുരളീധരനെതിരായ പ്രസ്താവനയാണ് പ്രതിഷേധത്തിന് കാരണം. ഉണ്ണിത്താനെ ഡിസിസി ഓഫീസില്‍ കയറ്റില്ല എന്ന് പറഞ്ഞായിരുന്നു പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഉണ്ണിത്താനെ അനുകൂലിക്കുന്നവര്‍ ഇതിനെതിരായി രംഗത്ത് വന്നു. ഇതോടെ ഓഫീസിന് മുന്നില്‍ സംഘര്‍ഷം തുടങ്ങി. വളരെ പെട്ടന്ന് അപ്രതീക്ഷിതമായാണ് സംഘര്‍ഷം കാര്യമായത്.

ഉണ്ണിത്താന്റെ കാര്‍ മുരളീ അനുകൂലികള്‍ തല്ലിത്തകര്‍ക്കുകയും ചിലര്‍ ചീമുട്ടയേറ് നടത്തുകയും ചെയ്തു. ഇത് തടയാന്‍ ഡി.സിസി നേതൃത്വത്തിന് സാധിച്ചില്ല. ഓഫീസിനകത്ത് ഡിസിസിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജന്മദിനാഘോഷ പരിപാടികള്‍ നടക്കുമ്പോളായിരുന്നു പുറത്ത് അക്രമം നടന്നത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.