ഗുജറാത്ത്: വയലറ്റ് എന്നും സുന്ദരിയാണ്, ഈ വയലറ്റ് 2000 നു ചാര്‍ത്തിക്കിട്ടിയപ്പോള്‍ നിറത്തിന്റെ മൂല്യവും പതിന്മടങ്ങായി. ഇതാ വയലറ്റില്‍ കുളിച്ചൊരുങ്ങിയ 2000 ന്റെ സുന്ദരി നോട്ടിന്റെ ചിത്രങ്ങളില്‍ തീര്‍ത്ത സാരികള്‍ വിപണിയിലെത്തിയിരിക്കുന്നു. [www.malabarflash.com]
പുതിയ നോട്ടിറങ്ങി ഉടന്‍ തന്നെ നോട്ടിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത പേഴ്‌സുകളും, മൊബൈല്‍ കവറുകളും ഉള്‍പ്പെടെ വിവിധ സാധനങ്ങള്‍ വിപണിയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 2000 ന്റെ സാരിയും തരംഗമാകുന്നത്.
ഗുജറാത്തിലെ സൂററ്റില്‍ നിന്നുമുള്ള ഒരു വ്യവസായിയുടെ ആശയമാണ് 2000, സാരിയില്‍ എത്തിയതിന് പിന്നില്‍. 504 രണ്ടായിരം നോട്ടിന്റെ ചിത്രങ്ങളാണ് ആറു മീറ്റര്‍ നീളമുള്ള സാരിയില്‍ അച്ചടിച്ചിരിക്കുന്നത്. സാരി 160 രൂപയ്ക്കാണ് വിപണിയില്‍ എത്തിയിരിക്കുന്നത് എന്നതും ഏവരെയും ആകര്‍ഷിക്കുന്നു.
കുറഞ്ഞ സമയത്തിനുള്ളില്‍ സാരി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ മറ്റ് സാരികളെ കടത്തിവെട്ടി കുതിക്കുകയാണ്.
Keywords: Saree, New Note, Rs. 2000, National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment