മര്‍ദാന്‍: ഭൂമിയിലെ ഏറ്റവും കരുത്തുറ്റ മനുഷ്യന്‍ താനാണെന്ന വാദവുമായി ഒരു പാക് പൗരന്‍. 431 കിലോഗ്രാമോളം തൂക്കം വരുന്ന അര്‍ബാബ് ഖിസര്‍ ഹായത്ത് എന്ന ആജാനബാഹുവിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. [www.malabarflash.com]
25 വയസ്സുകാരനായ അര്‍ബാബ് പാകിസ്താനിലെ മര്‍ദാന്‍ നഗരത്തിലാണ് വസിക്കുന്നത്. 36 മുട്ടകള്‍ ഉള്‍പ്പെടുന്ന അര്‍ബാബിന്റെ ബ്രേക്ക് ഫാസ്റ്റ് മെനു രാജ്യാന്തര തലത്തില്‍ തന്നെ ഹിറ്റാണ്. 5 ലിറ്റര്‍ പാലും, മൂന്നര കിലോ മാംസവുമെല്ലാം അര്‍ബാബിന്റെ പ്രതിദിന ഡയറ്റിലെ സ്ഥിരം ഘടകങ്ങളാണ്. എന്നാല്‍ ഇപ്പോള്‍ ഇതാ, വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യനാകാനുള്ള തയ്യാറെടുപ്പിലാണ് അര്‍ബാബ് എന്ന പാക് ഹെര്‍ക്കുലീസ്.
ഇതിന് ഡെമോ എന്ന രീതിയില്‍ അര്‍ബാബ് പുറത്ത് വിട്ട വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. ഒരു ട്രാക്ടറിനെയും രണ്ട് കാറുകളെയും രണ്ട് വ്യത്യസ്ത അവസരങ്ങളില്‍ ഒരു കൈ കൊണ്ട് വലിച്ച് പിടിച്ച് നിര്‍ത്തുന്ന അര്‍ബാബ് സാക്ഷാല്‍ ഹള്‍ക്കിനെ പോലും കടത്തി വെട്ടും.
431 കിലോ തൂക്കമുള്ള, ആറടി മൂന്നി ഇഞ്ചുകാരനായ അര്‍ബാബിന് ഇത് വരെയും ആരോഗ്യ പ്രശ്‌നങ്ങളില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. കൗമാരക്കാലത്താണ് തനിക്ക് ഭാരം അനിയന്ത്രിതമായി വര്‍ധിച്ചതെന്ന് അര്‍ബാബ് സൂചിപ്പിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ ഹിറ്റായ അര്‍ബാബിനെ തേടി ഇപ്പോള്‍ സന്ദര്‍ശകരുടെ വന്‍തിരക്കാണ് മര്‍ദാനില്‍ അനുഭവപ്പെടുന്നത്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
Mardan: Weighing 68 stone and eating 36 eggs for breakfast everyday, Pakistan's Arbab Khizer Hayat is the real life Hercules.
No comments:
Post a Comment