Latest News

ബഹ്റിനിൽ ഭീകരർ ജയിൽ ആക്രമിച്ചു തടവുകാരെ മോചിപ്പിച്ചു

മനാമ: ബഹ്റിനിൽ ജയിൽ ആക്രമിച്ച ഭീകരർ, തടവുകാരെ മോചിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ ജോ ജയിലിലാണ് ആക്രമണമുണ്ടായത്.[www.malabarflash.com]

സുരക്ഷാ ജീവനക്കാരനെ വധിച്ചശേഷം തടവുകാരെ മോചിപ്പിക്കുകയായിരുന്നെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ എത്ര തടവുകാർ മോചിതരായി എന്നതിനെ സംബന്ധിച്ചു കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.

നിരവധി കൊടുംഭീകരർ ജയിലിൽനിന്നു രക്ഷപ്പെട്ടതായാണ് സൂചന. ജയിൽ ചാടിയവർക്കായും ആക്രമണം നടത്തിയവർക്കായും തെരച്ചിൽ തുടരുകയാണ്. 


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.