Latest News

അടിച്ചുപൂസായി വിമാനം പറത്താനെത്തിയ പൈലറ്റ് പിടിയിൽ

ഒട്ടാവ: മദ്യപിച്ചു ലക്കുകെട്ട് വിമാനം പറത്താനെത്തിയ പൈലറ്റ് കാനഡയിൽ അറസ്റ്റിൽ. ടേക്കോഫിന് തൊട്ടുമുമ്പ് കോക്പിറ്റിൽനിന്നാണ് സൺവിംഗ് ബജറ്റ് എയർലൈൻ വിമാനത്തിന്റെ പൈലറ്റിനെ അറസ്റ്റ് ചെയ്തത്. മെക്സിക്കോയിലേക്കു പോകേണ്ടിയിരുന്നു വിമാനത്തിന്റെ പൈലറ്റാണ് പിടിയിലായത്. [www.malabarflash.com]

വിമാനത്തിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്നായിരുന്നു പരിശോധന. അനുവദിച്ചിരുന്നതിന്റെ മൂന്നിരട്ടിയായിരുന്നു പൈലറ്റിന്റെ ശരീരത്തിലെ മദ്യത്തിന്റെ അളവെന്നു പിന്നീട് പരിശോധനയിൽ വ്യക്‌തമായി. 100ൽ അധികം യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പിന്നീട് മറ്റൊരു പൈലറ്റിനെ എത്തിച്ച് വിമാനം പുറപ്പെട്ടു.


Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.