Latest News

രാജ്യത്തെ ആദ്യ ആഴക്കടല്‍ വിവാഹം തിരുവനന്തപുരത്ത് നടന്നു

കോവളം : രാജ്യത്തെ ആദ്യ ആഴക്കടല്‍ വിവാഹം തിരുവനന്തപുരത്ത് നടന്നു. കോവളം ഗ്രോവ് ബീച്ച് കടലിനുള്ളിലാണ് വ്യത്യസ്തവും സാഹസികവുമായ വിവാഹ ചടങ്ങ് നടന്നത്.[www.malabarflash.com]
പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ സ്ലോവേനിയക്കാരിയായ വധു യൂണിക്ക പോഗ്രാനിനും വരന്‍ മഹാരാഷ്ട്രാ സ്വദേശി നിഖില്‍ പവാറും മോതിരം കൈമാറി.

പവിഴ കൊട്ടാരവും മുത്തു ചിപ്പിയും നിറഞ്ഞ കടലിനടിയിലെ കതിര്‍മണ്ഡപം. വിരുന്നുകാരായി അലങ്കാര മത്സ്യങ്ങള്‍. വരന്‍ നിഖില്‍ പവാറും വധു യൂണിക്ക പോഗ്രാനിനും കാഴ്ചകളുടെ വിസ്മയലോകത്ത് വെച്ച് ജീവിതത്തിലേക്ക് കൈപിടിച്ചു.

വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് സുഹൃത്തുക്കളില്‍ ചിലരും ഊളിയിട്ട് ആഴക്കടലിലെത്തി. ഏറെ നാളത്തെ പ്രണയം സഫലീകരിക്കപ്പെടുമ്പോള്‍ അതും വേറിട്ടൊരനുഭമാണിവര്‍ക്ക്. കോവളത്തെ ബോണ്ട് സഫാരി സ്‌കൂബാ ഡൈവിങ്ങ് ടീമാണ് വേറിട്ടൊരു വിവാഹത്തിന് വേദിയൊരുക്കിയത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.